സൂ​പ്പ​ർ​മാ​ൻ ചി​ത്ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക​ഥ; ചി​ത്രീ​ക​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം
Monday, April 22, 2024 3:00 PM IST
ബി​രി​യാ​ണി കി​സ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കി​ര​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി‌​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത് കോ​ട്ടാ​ൽ​ത്താ​ഴ​ത്ത് ആ​രം​ഭി​ച്ചു. താ​ര​കാ​ര പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ഫ​സ്റ്റ് ക്ലാ​പ്പു ന​ൽ​കി​ക്കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഗ്രാ​മ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു സം​ഘം കു​ട്ടി​ക​ളു​ടെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​താ​ണ് ഈ ​ചി​ത്രം.



സു​പ്പ​ർ​മാ​ന്‍റെ ക​ഥ​ക​ൾ വാ​യി​ച്ചും കേ​ട്ട​റി​ഞ്ഞും അ​വ​രെ നെ​ഞ്ചി​ലേ​റ്റി​യ നാ​ലു കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യും കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. സൂ​പ്പ​ർ​മാ​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യു​ക​യെ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ മോ​ഹം. അ​തി​നാ​യി അ​വ​ർ സ​ഹാ​യം തേ​ടു​ന്ന​ത് സി​നി​മാ മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ അ​ടു​ത്താ​ണ്.



ഒ​രു സി​നി​മ ചെ​യ്യു​ക​യെ​ന്ന വ​ലി​യ മോ​ഹ​വു​മാ​യി ക​ഴി​യു​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്നു. ഈ ​ഉ​ദ്യ​മം നി​റ​വേ​റ്റാ​ൻ യു​വാ​വും കു​ട്ടി​ക​ളും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് തി​ക​ച്ചും ര​സാ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് സം​വി​ധാ​യ​ക​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ളി​ക​പ്പു​റ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശീ​പ​ദ്, ധ്യാ​ൻ നി​ര​ഞ്ജ​ൻ, വി​സാ​ദ് കൃ​ഷ്ണ​ൻ, അ​റി​ഷ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലാ​ലു അ​ല​ക്സ്, വി​ജി​ലേ​ഷ്, ബി​നു തൃ​ക്കാ​ക്ക​ര, അ​ഞ്ജ​ലി നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. സം​വി​ധാ​യ​ക​ന്‍റേ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം. ഫൈ​സ​ൽ അ​ലി. എ​ഡി​റ്റിം​ഗ് -അ​യൂ​ബ് ഖാ​ൻ.

ചീ​ഫ് അ​സോ​സി‌‌‌‌​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബു ര​വീ​ന്ദ്ര​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സ​ഞ്ജ​യ് കൃ​ഷ്ണ​ൻ പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ- ച​ന്ദ്ര​മോ​ഹ​ൻ എ​സ്.​ആ​ർ. ഏ​പ്രി​ൽ ഇ​രു​പ​ത്തി​യൊ​ന്നു മു​ത​ൽ കോ​ഴി​ക്കോ​ട്ട് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.