2028ൽ ​പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് ആ​ൻ​ഡി ബെ​ഷി​യ​ർ
Wednesday, May 7, 2025 6:13 AM IST
പി.പി. ചെ​റി​യാ​ൻ
കെ​ന്‍റ​ക്കി: 2028ൽ ​പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന് കെ​ന്‍റ​ക്കി ഗ​വ​ർ​ണ​ർ ആ​ൻ​ഡി ബെ​ഷി​യ​ർ. ഈ ​ആ​ഴ്ച ലൂ​യി​സ്വി​ല്ലെ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലാ​ണ് അ​ദ്ദേ​ഹം ത​ന്റെ ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്.

റൂ​ബി​റെ​ഡ് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ത​വ​ണ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​ർ​ഥ​മാ​യ ല​ക്ഷ്യം.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന്‍റെ റ​ണ്ണിംഗ് മേ​റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നു​ള്ള ഫൈ​ന​ലി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു ബെ​ഷി​യ​ർ.