"പു​ന​രു​ത്ഥാ​നം' നാ​ട​കം വേ​റി​ട്ട​താ​യി; യു​ട്യൂ​ബി​ല്‍ ത​രം​ഗ​മാ​യി "ത​മ്പു​രാ​നെ’ എ​ന്ന ഗാ​നം
Wednesday, May 7, 2025 6:44 AM IST
ജോയിച്ചൻ പുതുക്കുളം
ഒ​ര്‍​ലാ​ന്‍​ഡോ: ഒ​ര്‍​ലാ​ന്‍​ഡോ റീ​ജ​ന​ല്‍ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ (ഒ​രു​മ) ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​യു​ക്ത​മാ​യി ന​ട​ത്തി. സാ​ന്‍​ഫോ​ഡി​ലെ സെ​മി​നോ​ള്‍ ഹൈ​സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​യി​ൽ ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പൗ​ലോ​സ് കു​യി​ലാ​ട​ൻ സം​വി​ധാ​നം ചെ​യ്ത പു​ന​രു​ദ്ധാ​നം എ​ന്ന് തി​യ​റ്റ​റി​യ​ൽ ഡ്രാ​മ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി, ര​ച​ന തോ​മ​സ് മാ​ള​ക്കാ​ര​ൻ.

​പു​ന​രു​ത്ഥാ​നം​ ഇ​തി​ലെ "ത​മ്പു​രാ​നെ' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം യു​ട്യൂ​ബി​ൽ 50,0000 എ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​രി​ക​ൾ: പൗ​ലോ​സ് കു​യി​ലാ​ട​ൻ, സം​ഗീ​തം, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, ആ​ലാ​പ​നം: അ​ജി ഡെ​ൻ​റോ​സ്, സ്റ്റു​ഡി​യോ: ഡെ​ൻ​റോ​സ് മ്യൂ​സി​ക് സ്റ്റു​ഡി​യോ ചാ​ല​ക്കു​ടി, ഫ്ലൂ​ട്ട്: അ​ഭി​ന​ന്ത് മോ​ഹ​ൻ, കോ​റ​സ്: എ​ബി​യും അ​ജി. ഡെ​സ്മ​ണ്ട്സ്റ്റെ​ൽ​സ​റും ടീ​മും ആ​ണ് ത​മ്പു​രാ​നേ എ​ന്ന ഗാ​നം നൃ​ത്ത ചു​വ​ടു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു​മ​യു​ടെ പ്ര​സി​ഡ​ന്‍റ് ജി​ബി ജോ​സ​ഫ് ചി​റ്റേ​ട​ത്ത് സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ആന്‍റ​ണി ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​റ്റു സു​ഹൃ​ത്തു​ക്ക​ളു ചേ​ർ​ന്നു ഒ​രു​മ​യോ​ടെ ഉ​ള്ള നേ​തൃ​ത്വമാ​ണ് ഈ ​നാ​ട​ക​ത്തി​ന്‍റെ വി​ജ​യം.