മിഡ് വെസ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഷി​ക്കാ​ഗോ​യ്ക്ക് ന​വ​നേ​തൃ​ത്വം
Saturday, August 2, 2025 5:35 AM IST
റ്റാ​ജു ക​ണ്ടാ​ര​പ്പ​ള്ളി​ല്‍
ഷി​ക്കാ​ഗോ: മിഡ് വെസ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം. ഷി​ക്കാ​ഗോ​യി​ലെ നോ​ര്‍​ത്ത് ബൂ​ക്കി​ല്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക​പൊ​തു​യോ​ഗ​ത്തി​ല്‍ മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ 2025-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ഹേ​ഷ് കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി റ്റാ​ജു ക​ണ്ടാ​ര​പ്പ​ള്ളി​ല്‍, ജോ​യി​ന്‍റ് സ്രെ​ക​ട്ട​റി​യാ​യി നി​ഥി​ന്‍ എ​സ്. നാ​യ​ര്‍, ട്ര​ഷ​റ​റാ​യി മ​നോ​ജ് വ​ഞ്ചി​യി​ല്‍ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്റ് റോ​യി നെ​ടും​ചി​റ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

മ​ഹേ​ഷ് കൃ​ഷ്ണ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും, സാ​ബു ത​റ​ത്ത​ട്ടേ​ല്‍ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ പീ​റ്റ​ര്‍ കു​ള​ങ്ങ​ര, സ​തീ​ശ് നാ​യ​ര്‍, വ​ര്‍​ഗീ​സ് പാ​ല​മ​ല​യി​ല്‍, വി​ജി നാ​യ​ര്‍, ജോ​ണ്‍ പാ​ട്ട​പ്പ​തി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു. ട്ര​സ്റ്റ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​ക്കു​റ്റും, ചെ​യ​ര്‍​മാ​നാ​യി റോ​യി നെ​ടും​ചി​റ​യും നി​യ​മി​ത​രാ​യി. പോ​ള്‍​സ​ണ്‍ കു​ള​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.