വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഓ​ഫീ​സ് കൊ​ച്ചി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, August 2, 2025 12:51 PM IST
കൊ​ച്ചി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഓ​ഫീ​സ് കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്കോ​ക്കി​ൽ വ​മ്പി​ച്ച ആ​ഘോ​ഷ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ14-ാ​മ​ത് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ന്‍റെ തി​രു​മാ​ന​പ്ര​കാ​ര​മാ​ണ് ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ ഓ​ഫീ​സ് മ​റൈ​ൻ ഡ്രൈ​വി​ൽ ഡിഡി സ​മു​ദ്ര ദ​ർ​ശ​നി​ൽ തു​റ​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ ഡിഡി സ​മു​ദ്ര ദ​ർ​ശ​ൻ, മ​റൈ​ൻ ഡ്രൈ​വ്, താ​ജ് (വി​ഭ​വ​ന്ത) ഹോ​ട്ട​ലി​ന് സ​മീ​പം, സ്ഥി​തി ചെ​യ്യു​ന്ന ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ആ​ഗോ​ള ഓ​ഫീ​സ്, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തിന്‍റെ​യും പ്ര​തീ​ക​മാ​കും.

ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഈ ​ഫ്ലാ​റ്റ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.