Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറിഞ്ഞിരിക്കണം. നിസംഗതയും ഉദാസീനതയുമാണ് ജീവിതത്തിന്റെ മുഖമുദ്രകളെങ്കിൽ ദൈവവചനത്തിലും ദൈവിക പഠനങ്ങളിലുമൊന്നും നമുക്കു ഒരു താത്പര്യവും ഉണ്ടാകില്ല.
സാഹിത്യകാരൻ, പണ്ഡിതൻ, അല്മായ ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശോഭിച്ചയാളാണ് സി.എസ്. ലൂവിസ് (1898-1963). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിന്റെ കൃതികൾ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിലെ ബൽഫാസ്റ്റിൽ ജനിച്ച അദ്ദേഹം ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലൂവിസ് രചിച്ച കൃതികളിൽ ഏറ്റവും പ്രസിദ്ധമായത് "ദ ക്രോണിക്കിൾസ് ഓഫ് നാർണിയ' എന്ന നോവൽ പരന്പരയാണ്. നാടകമായും സിനിമയായും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ നോവൽ പരന്പര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂവിസ് രചിച്ച കൃതികളിൽ ഏറെ പ്രസിദ്ധമായ മറ്റൊരെണ്ണമാണ് "ദ സ്ക്രൂടെയ്പ് ലെറ്റേഴ്സ്.'
രണ്ടു പിശാചുക്കൾ
മുപ്പത്തിയൊന്നു കത്തുകളടങ്ങുന്ന ഈ ഗ്രന്ഥം ആദ്യം പ്രസിദ്ധീകൃതമായത് ആംഗ്ലിക്കൻ വാരികയായ "ദി ഗാർഡിയനി'ലൂടെയായിരുന്നു. 1941ൽ ആയിരുന്നു ഇത്. പിന്നീട് ഈ കത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്റെ തുടർച്ച എന്നവണ്ണം "സ്ക്രൂടെയ്പ് പ്രൊപ്പോസസ് എ ടോസ്റ്റ്' എന്ന പേരിൽ 1959ൽ ലൂവീസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
"സ്ക്രൂടെയ്പ് ലെറ്റേഴ്സി'ന്റെ പ്രസിദ്ധി മുതലെടുത്തു വിവിധ എഴുത്തുകാർ ഈ പുസ്തകത്തിന്റെ തുടർച്ച എന്ന രീതിയിലുള്ള വിവിധ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൂവിസിന്റെ ഈ ബെസ്റ്റ് സെല്ലറിനെ ആധാരമാക്കിയുള്ള ബ്രോഡ്വേ ഷോയും പുറത്തിറങ്ങിയിരുന്നു.
"സ്ക്രൂടെയ്പ് ലെറ്റേഴ്സ്' അവതരിപ്പിക്കുന്നതു പ്രധാനമായും രണ്ടു കഥാപാത്രങ്ങളെയാണ്. സ്ക്രൂടെയ്പ് എന്ന പിശാചും വേംവുഡ് എന്ന കുട്ടിപ്പിശാചുമാണ് ആ കഥാപാത്രങ്ങൾ.
നരകത്തിലെ അധികാരശ്രേണിയിൽ ചെറുതല്ലാത്ത ഒരു സ്ഥാനമാണ് സ്ക്രൂടെയ്പ്പിനുള്ളത്. ഈ പിശാചിന്റെ പ്രധാന ജോലിയാകട്ടെ വേംവുഡ് എന്ന കുട്ടിപ്പിശാചിനെ പൈശാചിക തന്ത്രങ്ങൾ പഠിപ്പിക്കുക എന്നുള്ളതും.
ദൈവവചനവും ദൈവിക പഠനങ്ങളുമെല്ലാം വിസ്മരിച്ചുകൊണ്ടു ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുകയാണ് സ്ക്രൂടെയ്പിന്റെ ജോലി. ഇതാണ് വേംവുഡ് എന്ന കുട്ടിപ്പിശാചിനെ ഈ സീനിയർ പിശാച് പഠിപ്പിക്കുന്നതും. വേംവുഡ്സിനെ ഏല്പിച്ചിരിക്കുന്ന പ്രധാന ജോലി "ദ പേഷ്യന്റ്' എന്നൊരാളെ പ്രലോഭിപ്പിക്കാനും വലയിൽ വീഴ്ത്താനുമാണ്. അതിനുള്ള വഴി സീനിയർ പിശാച് പറഞ്ഞു കൊടുക്കുന്നുമുണ്ട്.
അതെന്താണെന്നോ? ആളുകളെ നിസംഗരായി മാറ്റുക എന്നുള്ളതാണത്. അതായത്, ഒരു കാര്യത്തെക്കുറിച്ചും താത്പര്യമില്ലാത്തവരായി മാറ്റുക എന്നർഥം. സീനിയർ പിശാച് കുട്ടിപ്പിശാചിനോടായി പറയുന്നു: "മറ്റുള്ളവരെ മോശക്കാരായി മാറ്റുന്നതിൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാം. നിന്റെ ജോലി ഉദാസീനരായ ആളുകളെ എനിക്ക് നേടിത്തരിക എന്നുള്ളതാണ്.'
എളുപ്പവഴി
പേഷ്യന്റ് എന്ന ആളിനെ സംബന്ധിച്ചിടത്തോളം കുട്ടിപ്പിശാചിനു ചെയ്യാനുള്ളത് അയാളെ ഒരു നല്ല കാര്യത്തെക്കുറിച്ചും ചിന്തിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്. അതിനുവേണ്ടി അപ്രധാന കാര്യങ്ങൾ എപ്പോഴും അയാളെ ഓർമിപ്പിച്ചുകൊണ്ടിരിക്കണമെന്നു സീനിയർ പിശാച് ഉപദേശിക്കുന്നുണ്ട്.
പിശാചിന്റെ ബുദ്ധി കൊള്ളാം, അല്ലേ? നിസംഗതയും ഉത്തരവാദിത്വരാഹിത്യവും പ്രോത്സാഹിപ്പിച്ചാൽ ഏതു മനുഷ്യനെയും കെണിയിൽ വീഴ്ത്താനാകും എന്നാണ് പിശാചിന്റെ വിശ്വാസം. തന്മൂലം, ആളുകളെ അതിവേഗം വലിയ തെറ്റിലേക്കു വലിച്ചുവീഴ്ത്താൻ ശ്രമിക്കേണ്ട എന്നാണ് സീനിയർ പിശാച് വേംവുഡ്സിനെ ഉപദേശിക്കുന്നത്.
സീനിയർ പിശാച് കുട്ടിപ്പിശാചിനോടു പറയുന്നു: "നരകത്തിൽ കൊണ്ടുപോകാനുള്ള എളുപ്പവഴി സാവധാനം പോകുന്ന വഴിയാണ്. വലിയ ഒച്ചയും ബഹളവുമൊന്നും വയ്ക്കാതെ തന്ത്രപൂർവം സാവധാനം കൊണ്ടുപോവുക. അപ്പോൾ അവർ അറിയാതെതന്നെ നരകത്തിൽ എത്തിയിരിക്കും.'
എന്തിനാണ് "ദ സ്ക്രൂടെയ്പ് ലെറ്റേഴ്സ്' എന്ന കൃതിയിലൂടെ പിശാചിന്റെ തന്ത്രങ്ങൾ ലൂവിസ് നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നത്. നമ്മൾ അവന്റെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു ഓർമപ്പെടുത്തലാണത്. കാരണം, നമ്മുടെ നിസംഗതയും ഉദാസീനതയുമൊന്നും വലിയ വിപത്തിലേക്കു നമ്മെ നയിക്കുകയില്ല എന്നായിരിക്കാം നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ, വാസ്തവം അങ്ങനെയല്ല.
തിന്മയിലേക്കുള്ള വഴി പലപ്പോഴും തെറ്റായ വഴിയാണെന്നു നമുക്കു തോന്നിയെന്നു വരികയില്ല. തന്മൂലം, ആ വഴിയെ പോകുന്നതിൽ വലിയ അപാകതയൊന്നും നാം കാണില്ല. എന്നാൽ, ആ വഴി നമ്മെ എത്തിക്കുന്നത് സന്പൂർണനാശത്തിലേക്കായിരിക്കും എന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ, നിസംഗതയും ഉദാസീനതയും നാം വെടിഞ്ഞേ മതിയാകൂ. അതോടൊപ്പം സഞ്ചരിക്കുന്ന വഴികളെക്കുറിച്ചു നല്ല അറിവും അവബോധവും ഉണ്ടാവുകയും വേണം. അപ്പോൾ തെറ്റായ വഴികളിൽനിന്നു പിന്തിരിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും നാം ശ്രദ്ധിക്കും.
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറിഞ്ഞിരിക്കണം. നിസംഗതയും ഉദാസീനതയുമാണ് ജീവിതത്തിന്റെ മുഖമുദ്രകളെങ്കിൽ ദൈവവചനത്തിലും ദൈവിക പഠനങ്ങളിലുമൊന്നും നമുക്കു ഒരു താത്പര്യവും ഉണ്ടാകില്ല. തന്മൂലമാണ്, നിസംഗതയും ഉദാസീനതയും വെടിഞ്ഞു പിശാചിന്റെ കുടലതന്ത്രങ്ങളിൽനിന്നു രക്ഷപ്പെടാൻ ലൂവിസ് നമ്മെ ഉപദേശിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത

ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top