Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
മനുഷ്യന്റെ സാഹസികജീവിതവും, പ്രകൃതിയുമായി അവൻ നടത്തുന്ന പോരാട്ടങ്ങളും ശക്തമായ ഭാഷയിൽ വരച്ചുകാട്ടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കഥയാണ് "ടു ബിൽഡ് എ ഫയർ'. "ഒരു തീ കൊളുത്താൻ' എന്ന അർഥം വരുന്ന ഈ കഥയുടെ പശ്ചാത്തലം 1890കളിലെ ഗോൾഡ് റഷ് ആണ്.
കാനഡയുടെ വടക്കുപറിഞ്ഞാറൻ ഭാഗത്തുള്ള യൂക്കോണ് നദിക്കു സമീപം സ്വർണം കണ്ടെത്തിയപ്പോൾ അതിൽ കുറേ കൈക്കലാക്കാൻ ഒരുലക്ഷത്തോളംപേർ പലപ്പോഴായി അവിടേക്കു സാഹസികയാത്ര നടത്തിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ അവരിൽ പകുതിയോളംപേർ മാത്രമേ അതിപ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് അവിടെ എത്തിയുള്ളുവത്രേ. അത്രമാത്രം ശക്തമായ തണുപ്പും പ്രതികൂല സാഹചര്യങ്ങളുമായിരുന്നു അവർ നേരിട്ടത്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ പേരില്ലാത്ത കഥാപാത്രം നദിക്കരികിലുള്ള ഒരു ക്യാന്പിലേക്ക് യാത്രതിരിച്ചയാളാണ്. മനുഷ്യരാരും കൂട്ടില്ലാതെ, ഒരു നായയോടൊപ്പമായിരുന്നു അയാളുടെ യാത്ര. മുന്പ് യൂക്കോണ് നദീതീരത്തേക്കു യാത്രചെയ്തിട്ടുള്ള ഒരാൾ ഈ യാത്ര ഏറെ നിരുത്സാഹപ്പെടുത്തിയിരുന്നു.
അപകടകരമായ ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയാണെങ്കിൽ ഒരാളെങ്കിലും കൂട്ടിനുണ്ടാകണമെന്ന് അയാൾ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അതെല്ലാം അവഗണിച്ച് കഥാനായകൻ യാത്രപുറപ്പെടുകയായിരുന്നു. അപ്പോൾ സീറോ ഡിഗ്രിക്ക് അന്പതുശതമാനം താഴെയായിരുന്നു താപനില. യാത്രയുടെ തുടക്കത്തിൽ വലിയ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ മുന്നോട്ടുപോകുംതോറും പ്രശ്നങ്ങൾ കൂടിക്കൂടിവന്നു.
അങ്ങനെയാണ് ഒരിടത്തുവച്ച് മഞ്ഞുകട്ടകൾക്കടിയിലുള്ള വെള്ളത്തിൽ അയാൾ വീഴാനിടയായത്. അതോടെ മുട്ടുവരെയുള്ള വസ്ത്രങ്ങൾ നനഞ്ഞു. ആ വസ്ത്രങ്ങൾ അതിവേഗം ഉണക്കിയെടുക്കുന്നില്ലെങ്കിൽ കൊടുംതണുപ്പുമൂലം അതു വലിയ അപകടംവരുത്തിവയ്ക്കും. ഇതു മനസിലാക്കി അയാൾ തീകൂട്ടുവാൻ ശ്രമിച്ചു. അതു വിജയിച്ചെങ്കിലും മരച്ചില്ലകളിൽനിന്നു മഞ്ഞുകട്ടകൾ വീണ് ആ തീ പെട്ടെന്ന് അണഞ്ഞുപോയി.
പിന്നീട് തീപിടിപ്പിക്കുവാൻ അയാൾക്കു സാധിച്ചില്ല. അയാളുടെ കൈവിരലുകൾ അനക്കാൻ പറ്റാത്തവിധം മരവിച്ചുപോയിരുന്നു. അപ്പോൾ തന്റെ കൂടെയുള്ള നായയെ കൊന്ന് അതിന്റെ രക്തത്തിൽ കൈകൾ മുക്കി അവ ചൂടുപിടിപ്പിക്കാൻ അയാൾ ആലോചിച്ചു. അയാളുടെ മനോഗതി മനസിലാക്കിയ നായ അയാൾക്കു പിടികൊടുക്കാതെ അകന്നുനിന്നു.
അധികം താമസിയാതെ കൊടുംതണുപ്പ് അയാളുടെ ജീവൻ കാർന്നുതിന്നു. നായയാകട്ടെ, മനുഷ്യവാസമുള്ള ദിക്കുതേടി അവിടെനിന്ന് ഓടിയകലുകയും ചെയ്തു. അതോടെ കഥ അവസാനിക്കുന്നു. എന്താണ് ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നുത്? പ്രകൃതി മനുഷ്യന് ഇനിയും കീഴടങ്ങിയിട്ടില്ലെന്നോ? തീർച്ചയായും അങ്ങനെയൊരു സന്ദേശം ഈ കഥയിലുണ്ട്.
അതായത്, മനുഷ്യൻ എത്ര സാഹസികനായാലും ഒരു പരിധിക്കപ്പുറം പ്രകൃതിയെ കീഴടക്കാനാവില്ലെന്നു സാരം. എന്നാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യം മറ്റൊന്നാണ്. കടുത്ത ശൈത്യകാലത്ത് യൂക്കോണ് പ്രദേശത്തുകൂടി ഒറ്റയ്ക്കു യാത്രതിരിക്കുന്നത് അപകടകരമായിരിക്കുമെന്ന് പരിചയസന്പന്നനായ ഒരു വയോധികൻ മുന്നറിയിപ്പു നൽകിയിരുന്നതാണ്.
എന്നിട്ടും തന്റെ കഴിവിലും സാമർഥ്യത്തിലും അമിതമായി വിശ്വസിച്ചിരുന്ന കഥാനായകൻ ആ ഉപദേശം ചെവിക്കൊണ്ടില്ല. തണുപ്പ് എത്ര കൂടിയാലും തനിക്ക് തീ കൊളുത്തി രക്ഷപ്പെടാമെന്നായിരുന്നു അയാളുടെ ധാരണ. തെറ്റായ ആ ധാരണ അയാളുടെ മരണത്തിനു വഴിയൊരുക്കി. ജീവിതത്തിലെ പല അപകടങ്ങളും പരാജയങ്ങളും നാം പലപ്പോഴും മുൻകൂട്ടി കാണുന്നില്ലെന്നതാണ് വാസ്തവം.
അതിന്റെ കാരണം നമുക്കു മുന്പേ നടന്നുപോയവരുടെ അനുഭവങ്ങളിൽനിന്നു പാഠംപഠിക്കാൻ നാം വിസമ്മതിക്കുന്നു എന്നതാണ്. അറിവും അനുഭവസന്പത്തുമുള്ളവരുടെ വാക്കുകൾ അവഗണിക്കുന്നത് തയാറെടുപ്പില്ലാതെ ദുർഘടമായ ഒരു യാത്രപോകുന്നതിനു തുല്യമാണ്. സ്പെയിനിൽ ജനിച്ച അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ജോർജ് സൻറ്റായന പറയുന്നു:
""ഭൂതകാലം വിസ്മരിക്കുന്നവർ ആ കാലത്തെ തെറ്റുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു''. നമുക്കു നല്ല വിദ്യാഭ്യാസവും അറിവും ഉണ്ടായേക്കാം. എന്നാൽ അനുഭവസന്പത്തുള്ളവരുടെ ഉപദേശം കേൾക്കാൻ നാം വിമുഖരാകരുത്. നമ്മുടെ ജീവിതയാത്രയിൽ അത് ഏറെ സഹായിക്കുകതന്നെചെയ്യും.
ദൈവവചനം പറയുന്നു: ""മാർഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും. ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്'' (സുഭാഷിതങ്ങൾ 11:14). തന്മൂലമാണ് ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ സി.എസ്. ലൂവിസ് എഴുതിയത്- "സ്വയം ജ്ഞാനിയായിരിക്കുവാൻ മെച്ചപ്പെട്ട കാര്യം ജ്ഞാനികളായവരുടെകൂടെ ജീവിക്കുക എന്നതാണ്.”
ജ്ഞാനം എന്നുപറയുന്നത് വെറും അറിവല്ല. അത് അനുഭവത്തിന്റെ കണ്ണടവഴി ലഭിക്കുന്ന അറിവുകൂടിയാണ്. അറിവും ശരിയായ അനുഭവസന്പത്തുമുള്ളവരുടെ ഉപദേശത്തിന് നാം ചെവികൊടുക്കണം. അതൊരു പോരായ്മയായി കരുതരുത്. നേരേമറിച്ച് അത് വിവേകത്തിന്റെയും വിനയത്തിന്റെയും ലക്ഷണമായി നാം കാണണം.
മനുഷ്യരുടെ മാർഗനിർദേശം ജീവിതയാത്രയിൽ നമ്മെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ, അതിലേറെ നാം ആശ്രയിക്കേണ്ടതു ദൈവം നമുക്കുനൽകുന്ന മാർഗനിർദേശത്തിലാണ്. ദൈവവചനം പറയുന്നു: ""കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. നിന്റെ ബുദ്ധിയിൽ നീ ആശ്രയിക്കേണ്ട. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്കു വഴിതെളിച്ചുതരും'' (സുഭാഷിതങ്ങൾ 3:5-6).
ദൈവം എപ്പോഴും വഴിതെളിച്ചുതരുമെന്ന ബോധ്യം സങ്കീർത്തകനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീർത്തനങ്ങൾ 118:105).
ദൈവം നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാനിടയാകില്ല. എന്നുമാത്രമല്ല, മാനുഷിക പോരായ്മമൂലം നമ്മുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും എന്തെങ്കിലും കുറവുകളുണ്ടായാൽപ്പോലും ദൈവം അവ പരിഹരിക്കുമെന്നും തീർച്ചയാണ്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ നായകന്റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. നാം എത്ര മിടുക്കരാണെങ്കിലും നമുക്കു പോരായ്മകളുമുണ്ടെന്നു മറക്കാതിരിക്കാം. ജീവിതയാത്രയിൽ മറ്റുള്ളവരുടെയും അതിലുപരി ദൈവത്തിന്റെയും മാർഗനിർദേശങ്ങൾ നമുക്ക് ആവശ്യമാണ്. കാരണം, അതുകൂടാതെ ഈ ലോകത്തിലും പരലോകത്തിലും നമുക്കു വിജയം നേടാനാകില്ല.
നഷ്ടപ്പെടുന്പോൾ മാത്രം...
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്ത
എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..<
ആത്മധൈര്യത്തിന്റെ ഉറവിടം
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അ
തുറന്നുകിടക്കുന്ന തടവറകൾ
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാന്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണി
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാ
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ

സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
Latest News
"സ്പോൺസർഷിപ്പ് എന്തിന്? സംഘാടകർ ആര്?': ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമലയിലെ കേസുകൾ പിൻവലിക്കാൻ തയാറുണ്ടോ?: പ്രതിപക്ഷ നേതാവ്
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top