കേരള കാറ്ററേഴ്സ് അസോസിയേഷന്
കൊച്ചി: ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ് മൂലം ഭക്ഷണനിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ധനവിന് കേരള കാറ്ററേഴ്സ് അസോസിയേഷന് (കെസിഎ).
മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ ഭക്ഷണം നല്കേണ്ടിവരുന്ന കാറ്ററിംഗ് സംരംഭകര്‍ക്കു വിലക്കയറ്റം താങ്ങാനാകാത്ത സാമ്പത്തികബാധ്യതയാണു സൃഷ്ടിക്കുന്നത്.
കാറ്ററിംഗ് മേഖലയില്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ കുടുംബങ്ങളും ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണെന്നും കെസിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതിനാല്‍ ക്രിസ്മസ് സീസണ് മുതല്‍ ഭക്ഷണവിലയില്‍ 20 ശതമാനം വരെ വര്‍ധനവ് നടപ്പിലാക്കാന്‍ കേരള കാറ്ററേഴ്സ് അസോസിയേഷന് മുഴുവന്‍ കാറ്ററിംഗ് സംരംഭകരോടും ആഹ്വാനം ചെയ്യുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് പി.പി. ബാബു, ജനറല്‍ സെക്രട്ടറി സാജു വക്കാനിപ്പുഴ എന്നിവര്‍ പറഞ്ഞു.