ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഏപ്രിൽ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് എൻജിനിയറിംഗ് ട്രെയിനി (30 ഒഴിവ്): ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, ഇഇഇ, മെക്കാനിക്കൽ, സിഎസ്ഇ. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം/ എൻജിനിയറിംഗ് പിജി. പ്രായം: 27.
ടെക്നീഷൻ (30 ഒഴിവ്): ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷൻ, മെഷീനിസ്റ്റ്, ഫിറ്റർ. യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ സർട്ടിഫിക്കറ്റ്; എൻഎസി/ഒരു വർഷ പരിചയം. പ്രായം: 27.
ഡെപ്യൂട്ടി മാനേജർ ടെക്നിക്കൽ (14 ഒഴിവ്): പ്രായപരിധി: 32. ശന്പളം: 50,000-1,60,000. ട്രെയിനി ഓഫിസർ (ഫിനാൻസ്, 7 ഒഴിവ്): യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ്. പ്രായം: 27. ശന്പളം: 40,000-1,40,000.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.ecil.co.in