ചക്ക സംസ്‌കരണത്തിലെ വിയറ്റ്‌നാം മോഡല്‍
കേരളം പോലെ സുന്ദരമാണ് വിയറ്റ്‌നാം. പച്ചവിരിച്ച പാടങ്ങളും ഫലവൃക്ഷങ്ങളും നാണ്യവിളകളും നീല ജലാശയങ്ങളും അരു വികളും ഒക്കെ വിയറ്റ്‌നാമിലും കാണാം.

പ്ലാവ്, മാവ്, കശുമാവ്, തെങ്ങ്, റബര്‍, ദുരിയാന്‍, ലിച്ചി, റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, കാപ്പി, തേയില, കപ്പ, കമ്പിളി നാരകം, പപ്പായ, പൈനാപ്പിള്‍, വാഴ മുതലായവയുടെയും നെല്ല്, മക്കച്ചോളം എന്നീ ധാന്യവിളകളുടെയും വിവിധ പച്ചക്കറികളുടെയും കൃഷി വിയറ്റ്‌നാമിന്റെ സമ്പദ്ഘടനയുടെ അടിത്തറയാണ് .

വിയറ്റ്‌നാമില്‍ പ്ലാവുകൃഷി തോട്ടാടിസ്ഥാനത്തിലാണ്. ഇക്കഴിഞ്ഞ 10-15 വര്‍ഷത്തിനുള്ളിലാണ് വിയറ്റ്‌നാമില്‍ പ്ലാവ് ഒരു തോട്ട വിളയായി മാറിയത്. ഇപ്പോള്‍ ഏക ദേശം 50,000 ഹെക്ടര്‍ സ്ഥലത്തു പ്ലാവ് കൃഷിയുണ്ട്. ഒരു ഹെക്ടറില്‍ 750 മരങ്ങള്‍ വരെ യുള്ള തോട്ടങ്ങള്‍ അന്നാട്ടില്‍ കാണാം. ഒട്ടു പ്ലാവുകളാണ് അധികവും. നട്ട് രണ്ടു വര്‍ഷ ത്തിനുള്ളില്‍ തന്നെ കായ്ച്ചു തുടങ്ങുന്ന ഇനങ്ങളാണ് ഏറെ യും. ഒരു പ്ലാവില്‍ നിന്നും ശരാ ശരി 100 കിലോ ചക്കവരെ ലഭിക്കും. അഞ്ചു മുത ല്‍ 20 കിലോ ഗ്രാം വരെ തൂക്ക മുണ്ടാകും ഒരു ചക്ക യ്ക്ക്. ഒരു കിലോ പച്ച ച്ചക്കയ്ക്ക് ഏകദേശം 47 രൂപ വിലവരും. വിയറ്റ്‌നാമിലെ നാട്ടു ചന്തകളില്‍ മുറിച്ചു കഷ ണങ്ങളാക്കിയ പച്ച ചക്കയും പഴുത്ത ചക്കയും ലഭ്യമാണ് .


ചക്കയില്‍ നിന്നും മൂല്യവര്‍ ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതില്‍ വിയറ്റ് നാം ഏറെ മുന്നിലാണ്. 2017-ല്‍ ചക്കയും ചക്ക ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുകവഴി രാജ്യം നേടിയത് 280 ലക്ഷം അമേരിക്കന്‍ ഡോളറാണ്. സൈഗോണ്‍ സിറ്റി ക്കു സമീപം ചക്കയില്‍ നിന്നും പള്‍പ്പ് ഉണ്ടാക്കുന്ന ഒരു വലിയ ഫാക്ടറിയുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന ശീതീകരിച്ച ചക്ക പള്‍പ്പ് വിവിധ രാജ്യങ്ങ ളിലേക്കു കയറ്റി അയയ്ക്കുന്നു. ഒരു ടണ്‍ സംസ്‌കരിച്ച പള്‍പ്പിന് വിയറ്റ് നാമില്‍ വില 1700 അമേരിക്കന്‍ ഡോളറാണ്.

ചക്ക പള്‍പ്പിനു പുറമെ വാക്വം ഡ്രൈ ചെയ്ത പഴുത്ത ചക്കച്ചു ളയാണ് മറ്റൊരു ഉത്പന്നം. ഹോ ചിമിന്‍ സിറ്റിയിലെ അന്താരാ ഷ്ട്ര വിമാനത്താവളത്തിലെ കടയില്‍ നിന്ന് 230 ഗ്രാം വാക്വം ഡ്രൈ ചെയ്ത പഴുത്ത ചക്കച്ചുള പാക്കറ്റിന് അഞ്ച് അമേരിക്കന്‍ ഡോളര്‍ കൊടുത്തു. ഈ രണ്ടു ഉത്പന്നങ്ങള്‍ക്കു പുറമെ ഫ്രീസ് ഡ്രൈ ചെയ്ത് ഉണക്കിയ പച്ച ചച്ചക്കയാണ് മറ്റൊരുത്പന്നം.

ഡോ. ബി. ശശികുമാര്‍ മുന്‍ മേധാവി & പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച്
കോഴിക്കോട്, ഫോണ്‍:- 9496178142.