കാട വളർത്തൽ
Monday, May 19, 2025 5:29 PM IST
കാടമുട്ടകൾ വിരിയാൻ 18 ദിവസം വേണം. കുഞ്ഞുങ്ങൾക്കു 3 ആഴ്ച പ്രായമാകുന്പോൾ പൂവനും പിടയും തിരിയും. മൂന്നാഴ്ച പ്രായമാകുന്പോൾ കാടകളുടെ കഴുത്തിലേയും നെഞ്ചിലേയും തൂവലുകൾക്ക് ചുവപ്പും തവിട്ടും കലർന്ന നിറമാണെങ്കിൽ പൂവനാണ്.
കറുപ്പും പുള്ളികളടങ്ങിയ ചാരനിറമാണെങ്കിൽ പിടയാണ്. ആണ് കാടകൾക്ക് പെണ് കാടകളേക്കാൾ വലിപ്പം കുറവായിരിക്കും. പ്രായപൂർത്തിയായ പൂവൻ കാടകളുടെ വിസർജ്യാവയവത്തിനടുത്തു വിരൽ കൊണ്ടമർത്തിയാൽ വെളുത്ത പത രൂപത്തിലുള്ള ദ്രാവകം വരും.
പൂർണ വളർച്ചയെത്തിയ ഒരു കാടക്ക് 150-165 ഗ്രാം തൂക്കമുണ്ടാകും. വർഷത്തിൽ 250-300 മുട്ടകൾ കാടകൾ ഇടും. 6-8 ആഴ്ച പ്രായമാകുന്പോൾ മുട്ടയിട്ടു തുടങ്ങും. 8 മുതൽ 25 ആഴ്ചവരെ പ്രായമുള്ളപ്പോഴാണ് കൂടുതൽ മുട്ടയിടുന്നത്.
മുട്ടകൾക്ക് കോഴിമുട്ടയേക്കാൾ കട്ടികുറഞ്ഞ തോടാണ്. ഉച്ചകഴിഞ്ഞു 3 മുതൽ 6 വരെയാണ് കാടകൾ സാധാരണ മുട്ടയിടുന്നത്. കാടകൾ അടയിരിക്കാറില്ല. കോഴികളെ ഉപയോഗിച്ചോ ഇൻകുബേറ്റർ ഉപയോഗിച്ചോ ആണ് മുട്ടകൾ വിരിയിക്കുന്നത്.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് 5-6 ഗ്രാം തൂക്കം മാത്രമേ കാണുകയുള്ളൂ.