ഓർമശക്തി വർധിപ്പിക്കാൻ ബ്രഹ്മി
Tuesday, May 20, 2025 3:31 PM IST
ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ് ബ്രഹ്മി. ദേഹകാന്തി, ഓർമശക്തി, ആയുസ് എന്നിവ വർധിപ്പിക്കാൻ ഉത്തമമാണ്. മാനസിക രോഗം, അപസ്മാരം, ബുദ്ധിവികാസം എന്നിവയ്ക്കുള്ള ചികിത്സാ വിധികളിലും ബ്രഹ്മി ഉപയോഗിക്കുന്നു.
ശരീരത്തിലുണ്ടാകുന്ന പരു, കുരു എന്നിവ പൊട്ടാൻ സഹായിക്കും. മാനസിക ഉല്ലാസം, നിത്യയൗവനം, കുട്ടികളുടെ ബുദ്ധിവികാസം എന്നിവയ്ക്ക് അത്യുത്തമം. ശബ്ദം തെളിയാനും വിക്കിന് ശമനം കിട്ടാനും ജന്മനാ ഉള്ള മന്ദബുദ്ധിത്വം മാറ്റാനും ഓർമ്മശക്തി കൂട്ടാനും ശബ്ദ മാധുര്യം, ശരീര സൗന്ദര്യം എന്നിവ വർധിപ്പിക്കാനും ബ്രഹ്മി ഉപയോഗിക്കുന്നു.
ജലാശയങ്ങളുടെ തീരത്തും വയൽ വരന്പുകളിലും ഇതു സമൃദ്ധമായി വളരുന്നു. നിലത്ത് പടർന്നു കിടക്കുന്ന ധാരാളം ശാഖകളുള്ള ഈ സസ്യം ഗ്രോ ബാഗുകളിലും വളർത്താം. ചെടി പിഴുതെടുത്തു ചതച്ചു പിഴിഞ്ഞാൽ പതയുള്ളതും ചെറിയ കായ്പുള്ളതുമായ നീര് കിട്ടും. വെളുത്തതോ ഇളം നീല നിറത്തിലോ ഉള്ള പൂക്കളാണുള്ളത്.