തെ​ങ്ങി​നെ ബാ​ധി​ക്കു​ന്ന ചെ​ന്നീ​രൊ​ലി​പ്പി​നെ​യും കൂ​ന്പു​ചീ​യ​ലി​നെ​യും ചെ​റു​ക്കാ​ൻ രോ​ഗം ബാ​ധി​ച്ച തെ​ങ്ങ് ഒ​ന്നി​ന് 5 കി​ലോ വേ​പ്പി​ൻ പി​ണ്ണാ​ക്ക് ചേ​ർ​ക്കു​ന്ന​തു ന​ല്ല​താ​ണ്. ക​റ ഒ​ലി​ക്കു​ന്ന ഭാ​ഗ​ത്തെ തൊ​ലി ചെ​ത്തി മാ​റ്റി ഉ​രു​ക്കി​യ ടാ​റോ, ബോ​ർ​ഡോ മി​ശ്രി​ത​മോ തേ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തും ഫ​ല​പ്ര​ദം.

കാ​റ്റു​വീ​ഴ്ച ബാ​ധി​ച്ച തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ൽ കൂ​ന്പു​ചീ​യ​ൽ രോ​ഗം സാ​ധാ​ര​ണ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള തെ​ങ്ങി​ന്‍റെ ന​ടു​നാ​ന്പി​ന്‍റെ അ​ഴു​കി​ത്തു​ട​ങ്ങി​യ ഭാ​ഗം ചെ​ത്തി മാ​റ്റി തീ​യി​ട്ട് ന​ശി​പ്പി​ക്ക​ണം. പി​ന്നീ​ട് ബോ​ർ​ഡോ കു​ഴ​ന്പ് പു​ര​ട്ടി വെ​ള്ളം ഇ​റ​ങ്ങാ​ത്ത​വി​ധം മ​ണ്‍​ച​ട്ടി​കൊ​ണ്ട് മൂ​ടി​വ​യ്ക്കു​ക.


ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബോ​ർ​ഡോ മി​ശ്രി​തം തെ​ങ്ങോ​ല​ക​ളി​ൽ ത​ളി​ച്ചു കൊ​ടു​ക്കു​ക​യും വേ​ണം. വ​ർ​ഷ​ത്തി​ൽ 10 തേ​ങ്ങ​യി​ലും കു​റ​വു ല​ഭി​ക്കു​ന്ന തെ​ങ്ങു​ക​ളും സാ​ര​മാ​യ രോ​ഗ​ബാ​ധ​യു​ള്ള തെ​ങ്ങു​ക​ളും വെ​ട്ടി​മാ​റ്റി​യ​ശേ​ഷം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​മു​ള്ള ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ന​ട​ണം.