സൂക്ഷിക്കുക, വാട്ട്സ്ആപ്പ് പണിതരും!
ഷെ​യ​ർ ചെ​യ്ത​വ​രും വാ​യി​ച്ച​വ​രും കു​ടു​ങ്ങു​മെ​ന്ന വി​ശേ​ഷ​ണം ചാ​ർ​ത്തി​ക്കി​ട്ടി​യ ഒ​ട്ടേ​റെ വാ​ട്ട്സ്ആ​പ്പ് മെ​സേ​ജു​ക​ളു​ണ്ട്. ആ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​വ ഇ​നി​യും വ​രാം. അ​പ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്തു​ചെ​യ്യ​ണം? ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സൂ​ക്ഷി​ക്ക​ണം.

ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട്സ്ആ​പ്പ് ദി​നേ​ന​യെ​ന്നോ​ണം പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും പു​തി​യ​താ​യി സ്റ്റി​ക്ക​റു​ക​ൾ അ​യ​യ്ക്കാ​വു​ന്ന സൗ​ക​ര്യം എ​ത്തി. ടെ​ക്സ്റ്റ്, ഫോ​ട്ടോ, വീ​ഡി​യോ, ഓ​ഡി​യോ എ​ന്നി​ങ്ങ​നെ എ​ന്തും ഗ്രൂ​പ്പാ​യോ ഒ​റ്റ​യ്ക്കോ അ​യ​യ്ക്കാ​വു​ന്ന ആ​പ്പ് ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ കെ​ണി​യാ​കും. സ്വ​കാ​ര്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ വാ​ട്ട്സ്ആ​പ്പ് അ​ത്ര​യ്ക്കു നി​ർ​ബ​ന്ധ​മു​ള്ള​വ​രാ​ണ്. നി​ബ​ന്ധ​ന​ക​ൾ​ക്കു നി​ര​ക്കാ​ത്ത​തെ​ന്ന് അ​വ​ർ ക​രു​തു​ന്ന ഫ​യ​ലു​ക​ൾ ഷെ​യ​ർ ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​റ​പ്പാ​ണ്. അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കെ​ട്ട​ൽ പോ​ലും പ്ര​തീ​ക്ഷി​ക്ക​ണം. താ​ഴെ​പ്പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം.

പ​ല​പ്പോ​ഴും നി​ങ്ങ​ൾ​ക്ക് അ​റി​യാ​ത്ത കോ​ണ്ടാ​ക്ടി​ൽ​നി​ന്ന് അ​നാ​വ​ശ്യ മെ​സേ​ജു​ക​ൾ, ഇ​മേ​ജു​ക​ൾ തു​ട​ങ്ങി​യ​വ വാ​ട്ട്സ്ആ​പ്പ് വ​ഴി വ​രാ​റു​ണ്ടാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ശ​ല്യ​മാ​യി മാ​റു​ന്പോ​ൾ ആ ​ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്യു​ക​യോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യോ മാ​ത്ര​മാ​ണ് പോം​വ​ഴി. ഇ​ങ്ങ​നെ ഒ​ട്ടേ​റെ ഉ​പ​യോ​ക്താ​ക്ക​ൾ ഒ​രു ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ആ​പ്പ് ആ ​അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ട്ടേ​റെ പേ​ർ നി​ങ്ങ​ളെ ബ്ലോ​ക്ക് ചെ​യ്യു​ന്ന​താ​യി വാ​ട്ട്സ്ആ​പ്പ് ക​ണ്ടെ​ത്തി​യാ​ൽ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​നും താ​ഴു വീ​ഴും.

വൈ​റ​സു​ക​ൾ, മാ​ൽ​വെ​യ​റു​ക​ൾ എ​ന്നി​വ വാ​ട്ട്സ്ആ​പ്പ് വ​ഴി അ​യ​യ്ക്കു​ന്ന​തും അ​ക്കൗ​ണ്ടി​നു ഭീ​ഷ​ണി​യാ​ണ്. ഏ​തെ​ങ്കി​ലും ഉ​പ​യോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നോ മ​റ്റു ചാ​ര​പ്പ​ണി​ക​ൾ​ക്കോ വാ​ട്ട്സ്ആ​പ്പ് സെ​ർ​വ​റു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ചാ​ൽ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കെ​ട്ടു​മെ​ന്നു​റ​പ്പ്.


വാ​ട്ട്സ്ആ​പ്പ് പ്ല​സ് എ​ന്ന പേ​രി​ലു​ള്ള ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ക്കൗ​ണ്ടി​നു ഭീ​ഷ​ണി​യാ​ണ്. ത​ങ്ങ​ൾ പ്ല​സ് എ​ന്ന പേ​രി​ൽ ഒ​രു ആ​പ്പ് ഡെ​വ​ല​പ് ചെ​യ്തി​ട്ടി​ല്ലെ​ന്നും, അ​തു​മാ​യി ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വാ​ട്ട്സ്ആ​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും കോ​ണ്ടാ​ക്ടി​നോ ഗ്രൂ​പ്പി​നോ എ​തി​രേ പ​രാ​തി ന​ൽ​കാ​നു​ള്ള സൗ​ക​ര്യം വാ​ട്ട്സ്ആ​പ്പ് ന​ൽ​കു​ന്നു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ എ​ന്തെ​ങ്കി​ലും ക​ണ്ട​ന്‍റ് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി നി​ങ്ങ​ളു​ടെ പേ​രി​ൽ പ​രാ​തി വാ​ട്ട്സ്ആ​പ്പി​നു ല​ഭി​ച്ചാ​ൽ, അ​തി​ൽ സ​ത്യ​മു​ണ്ടെ​ങ്കി​ൽ അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യ​പ്പെ​ടും.

വാ​ട്ട്സ്ആ​പ്പി​ന്‍റെ ഒ​റി​ജി​ന​ൽ കോ​ഡ് മോ​ഡി​ഫൈ ചെ​യ്യാ​ൻ എ​ന്തെ​ങ്കി​ലും വി​ധ​ത്തി​ൽ ശ്ര​മി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് സ്വ​ന്തം അ​ക്കൗ​ണ്ട് ന​ഷ്ട​മാ​കും.

ബ​ൾ​ക്ക് മെ​സേ​ജിം​ഗ്, ഓ​ട്ടോ-​മെ​സേ​ജിം​ഗ്, ഓ​ട്ടോ-​ഡ​യ​ലിം​ഗ് എ​ന്നി​വ​യ്ക്കും വാ​ട്ട്സ്ആ​പ്പി​ൽ നി​രോ​ധ​ന​മു​ണ്ട്. കോ​ണ്ടാ​ക്ട് ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്ക് ബ​ൾ​ക്ക് ആ​യി മെ​സേ​ജു​ക​ൾ അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഉ​റ​പ്പാ​യും അ​ക്കൗ​ണ്ട് ഇ​ല്ലാ​താ​വാം.

വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ അ​താ​യ​ത് മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ തു​റ​ക്കു​ന്ന പ്രൊ​ഫൈ​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടാ​ൽ ഒ​ട്ടും വൈ​കാ​തെ അ​തി​നും താ​ഴു​വീ​ഴും.

നു​ണ​ക​ൾ, തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​സ്താ​വ​ന​ക​ൾ എ​ന്നി​വ കൈ​മാ​റ്റം ചെ​യ്താ​ൽ അ​ക്കൗ​ണ്ട് ബാ​ൻ ചെ​യ്യ​പ്പെ​ടും. നി​യ​മ​വി​രു​ദ്ധ​മാ​യ, അ​പ​കീ​ർ​ത്തി​ക​ര​മാ​യ, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന, വൈ​രാ​ഗ്യം ജ​നി​പ്പി​ക്കു​ന്ന, വ​ർ​ഗീ​യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ലും ഇ​തു​ത​ന്നെ​യാ​ണ് ഫ​ലം.

അ​തു​കൊ​ണ്ടു​ത​ന്നെ ആ​പ്ലി​ക്കേ​ഷ​ൻ ശ്ര​ദ്ധി​ച്ചു​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഒ​രി​ക്ക​ൽ ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്താ​ൽ തി​രി​ച്ചു​കി​ട്ടു​ക അ​സാ​ധ്യ​മാ​ണ്. ബാ​ൻ ചെ​യ്യ​പ്പെ​ട്ട് 72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് നി​ങ്ങ​ളെ കാ​ണാ​നാ​വി​ല്ല. ബാ​ൻ ചെ​യ്യു​ന്ന​തി​നു മു​ന്പ് വാ​ട്ട്സ്ആ​പ്പ് അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കാ​റു​മി​ല്ല!