കൊ​ക്കി​ലൊ​തു​ങ്ങു​ന്ന ഐ​ടെ​ല്‍ എ​സ്24
കൊ​ക്കി​ലൊ​തു​ങ്ങു​ന്ന ഐ​ടെ​ല്‍ എ​സ്24
Monday, April 29, 2024 12:52 PM IST
സോനു തോമസ്
കു​റ​ഞ്ഞ വി​ല​യി​ല്‍ കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ളു​ള്ള ഒ​രു ഫോ​ണാ​ണോ നി​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്? ഐ​ടെ​ല്‍ എ​സ്24 നി​ങ്ങ​ളെ നി​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തും, തീ​ര്‍​ച്ച. ലോ ​ബ​ജ​റ്റ് ശ്രേ​ണി​യി​ലു​ള്ള ഫോ​ണു​ക​ളു​ടെ നി​ര​യി​ലേ​ക്കാ​ണ് പു​തി​യ ഐ​ടെ​ല്‍ എ​സ്24​ന്‍റെ വ​ര​വ്.

6.6 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് പ​ഞ്ച്-​ഹോ​ള്‍ ഡി​സ്പ്ലേ​യാ​ണ് ഇ​തി​നു​ള്ള​ത്. എ​ഐ പ​വ​ര്‍​ഡ് 108എം​പി ഡ്യു​വ​ല്‍ കാ​മ​റ​യാ​ണ് ഐ​ടെ​ല്‍ ഫോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഡ്യു​വ​ല്‍ ഡി​റ്റി​എ​സ് സ്പീ​ക്ക​റു​ക​ള്‍, നി​റം മാ​റ്റു​ന്ന ഡി​സൈ​ന്‍ എ​ന്നി​വ​യു​മു​ണ്ട്.

എ​ട്ട് എം​പി​യാ​ണ് മു​ന്‍​കാ​മ​റ. എ​ട്ട് ജി​ബി റാ​മും 128 ജി​ബി മെ​മ്മ​റി​യും ഫോ​ണി​നു​ണ്ട്. 18വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ങോ​ടു കൂ​ടി 5000 എം​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​നു​ള്ള​ത്. അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം ഗെ​യിം ക​ളി​ക്കാ​നും 7.5 മ​ണി​ക്കൂ​ര്‍ വീ​ഡി​യോ കാ​ണാ​നും സാ​ധി​ക്കു​മെ​ന്ന് ഐ​ടെ​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഫോ​ണി​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സി​നാ​യി മീ​ഡി​യാ​ടെ​ക് ഹീ​ലി​യോ ജി91 ​ന​ല്‍​കി​യി​രി​ക്കു​ന്നു. ഒ​ക്ടാ കോ​ര്‍ ചി​പ്സെ​റ്റാ​ണ് ഐ​ടെ​ല്‍ എ​സ്24​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​റ്റ​ല്‍ ഒ​എ​സ് 13.5ലാ​ണ് ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഫോ​ണി​ലെ "എ​ഐ സ്മാ​ര്‍​ട്ട് ചാ​ര്‍​ജ്' സം​വി​ധാ​നം വ​ഴി സു​ര​ക്ഷി​ത​മാ​യ ചാ​ര്‍​ജി​ങ്ങി​നും ദി​വ​സേ​ന​യു​ള്ള ബാ​റ്റ​റി​യു​ടെ വി​നി​യോ​ഗം അ​റി​യാ​നും സാ​ധി​ക്കും. ഫോ​ണ്‍ ചൂ​ടാ​കു​ന്ന​ത് കു​റ​യ്ക്കാ​നും ബാ​റ്റ​റി ആ​യു​സ് വ​ര്‍​ധി​പ്പി​ക്കാ​നും ഈ ​ഫീ​ച്ച​ര്‍ സ​ഹാ​യി​ക്കും.

ഐ​ടെ​ല്‍ സ്മാ​ര്‍​ട് വാ​ച്ചി​നൊ​പ്പം 10,999 രൂ​പ​യ്ക്ക് ഫോ​ണ്‍ പ​ര്‍​ച്ചേ​സ് ചെ​യ്യാ​വു​ന്ന​താ​ണ്. ആ​മ​സോ​ണി​ല്‍ മാ​ത്ര​മാ​ണ് ഫോ​ണി​ന്‍റെ വി​ല്‍​പ​ന. ഏ​പ്രി​ല്‍ അ​വ​സാ​ന ആ​ഴ്ച​യി​ലാ​യി​രി​ക്കും ഓ​ഫ്‌​ലെെ​ന്‍ വി​ല്‍​പ​ന ആ​രം​ഭി​ക്കു​ന്ന​ത്.