ഫോർഡ് മസ്തംഗ് ഇന്ത്യയിൽ
ഫോർഡിന്റെ ഇതിഹാസ തുല്യമായ മസ്തംഗ് ഇന്ത്യൻ വിപണിയിലേക്ക്. ഡൽഹി എക്സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈൻ, അതിനൂതന സാങ്കേതികവിദ്യ, ഫോർഡിന്റെ പ്രശസ്തമായ 5.0 ലിറ്റർ വി 8 പെട്രോൾ എഞ്ചിൻ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 401 പിഎസ് കരുത്ത് എന്നിവയാണ് പ്രത്യേകതകൾ. കാൽമുട്ട് സംരംക്ഷണത്തിനുള്ള നീ എയർ ബാഗ് അടക്കം എട്ട് എയർബാഗുകൾ ആണുള്ളത്.

1964–ൽ പുറത്തിറങ്ങിയത് മുതൽ ഇതുവരെ വിറ്റഴിഞ്ഞത് 9 ദശലക്ഷത്തിലേറെ വാഹനങ്ങളാണ്. ഫോർഡ് മസ്തംഗ് ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്പോർട്സ് കൂപ്പെ ആണ്.

യുഎസിലെ ഫ്ളാറ്റ് റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നും കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് ഇന്ത്യയിലെ ഉപഭോക്‌താക്കൾക്ക് മസ്തങ് ലഭ്യമാക്കുക.

അബ്സല്യൂട്ട് ബ്ലാക്ക്, ഇൻഗോട്ട് സിൽവർ, ഓക്സ്ഫഡ് വൈറ്റ്, ട്രിപ്പിൾ യെല്ലോ ട്രൈകോട്ട്, മാഗ്നറ്റിക്, സിഗ്നേച്ചർ റേസ് റെഡ് എന്നീ ആറ് നിറങ്ങളിൽ വാഹനം ലഭിക്കും.