ഡിസംബറിൽ മാരുതിക്ക് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ അടക്കം വിൽപ്പനയിൽ കുറവ് നേരിട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഡിസംബർ മാസത്തിൽ മൊത്തം 1,37,551 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
എന്നാൽ 2022 ഡിസംബറിൽ മാരുതി മൊത്തം 1,39,347 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 നവംബറിൽ മാരുതിയുടെ മൊത്തം വിൽപ്പന 1,64,439 യൂണിറ്റായിരുന്നു. ഇതനുസരിച്ച് 2023 ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.28 ശതമാനം ഇടിഞ്ഞു.
മാരുതി സുസുക്കിയുടെ വിൽപ്പനയിലെ ഈ ഇടിവിന് ഏറ്റവും വലിയ കാരണം മാരുതിയുടെ മിനി കാറുകളായ ആൾട്ടോയും എസ്-പ്രസ്സോയുടെയും മോശം പ്രകടനമാണ്. 2023 ഡിസംബറിൽ ആൾട്ടോയും എസ്-പ്രസ്സോയും ചേർന്ന് 2,557 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.
2022 ഡിസംബറിൽ ഈ രണ്ടു മോഡലുകളുടെയും കൂടി 9,765 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 ഡിസംബറിൽ മാരുതി ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവ 45,741 യൂണിറ്റുകൾ വിറ്റു.
2022 ഡിസംബറിൽ ഈ കാറുകൾ ഒരുമിച്ച് 57,502 യൂണിറ്റുകൾ വിറ്റഴിച്ചു. ഇടത്തരം എസ്യുവികളിൽ 2022 ഡിസംബറിൽ 11,54 യൂണിറ്റുകൾ വിറ്റഴിച്ച സിയാസ് 489 യൂണിറ്റുകൾ മാത്രമാണ് ഈ ഡിസംബറിൽ വിറ്റഴിച്ചത്.
അതേസമയം മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി സെഗ്മെന്റ് കാറുകളുടെ വിൽപ്പന ഡിസംബർ മാസത്തിൽ വർധിച്ചു. ഈ വിഭാഗത്തിൽ മാരുതി ബ്രെസ, എർട്ടിഗ, ഫ്രണ്ട് എക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, എക്സ്എൽ 6 എന്നിവ ഉൾപ്പെടുന്നു.
2023 ഡിസംബറിൽ ഈ വാഹനങ്ങൾ മൊത്തം 45,957 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിൽ ഈ കണക്ക് 33,008 യൂണിറ്റ് മാത്രമായിരുന്നു. കയറ്റുമതിയിലും മാരുതിക്ക് പുതിയ ഉയരങ്ങൾ താണ്ടാനായി. 2,69,046 യൂണിറ്റുകളാണ് 2023ൽ മാരുതി കയറ്റി അയച്ചത്. 2022ൽ ഇത് 2,63,068 യൂണിറ്റുകളായിരുന്നു.
എസ്. റൊമേഷ്