സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക
സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക
Tuesday, October 24, 2023 11:34 AM IST
ഒ​രു സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ വാ​ങ്ങാ​നാ​ണ് നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം. സാ​ന്പ​ത്തി​ക നി​ല​യ്ക്ക​നു​സ​രി​ച്ചാ​യി​രി​ക്ക​ണം ഏ​ത് മോ​ഡ​ൽ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

വ​ലി​യ ഓ​ഫ​ർ കി​ട്ടു​മെ​ങ്കി​ലും നി​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ബ​ജ​റ്റ് ക​ട​ന്നു​പോ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​നം ആ​യ​തു​കൊ​ണ്ടു ത​ന്നെ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള്ള ചെ​ല​വു​ക​ളും ക​ണ​ക്കു​കൂ​ട്ടി​യാ​വ​ണം ബ​ജ​റ്റ് നി​ശ്ച​യി​ക്കേ​ണ്ട​ത്.

വി​ല്പ​ന​ക്കാ​ർ പ​ല​വി​ധം

സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വി​പ​ണി​യി​ൽ കാ​ര്‍ വി​ല്പ​ന​ക്കാ​ര്‍ പ​ല​ത​ര​മു​ണ്ടാ​കാം. ഷോ​റൂ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ കാ​റി​ന്‍റെ വാ​റ​ന്‍റി, പേ​പ്പ​റു​ക​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ​ക്ഷെ കാ​റി​ന്‍റെ വി​പ​ണി​മൂ​ല്യ​ത്തേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന വി​ല ആ​യി​രി​ക്കും പ​ല​പ്പോ​ഴും ന​ൽ​കേ​ണ്ടി വ​രി​ക. എ​ത്ര വി​ശ്വാ​സ​യോ​ഗ്യ​മാ​യ ഷോ​റൂ​മി​ല്‍ നി​ന്നെ​ടു​ത്താ​ലും കാ​റി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.


ഓ​ണ്‍​ലൈ​നാ​യും ഷോ​റൂ​മി​ല്‍ നേ​രി​ട്ടെ​ത്തി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക. മൈ​ലേ​ജ്, കാ​റ് വി​പ​ണി​യി​ലെ​ത്തി​യ വ​ര്‍​ഷം, എ​ത്ര കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ക്കു​ക.

പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ്പെ​യ​ർ​പാ​ർ​ട്സ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം എ​ടു​ക്കു​ന്ന​താ​ണ് ഉ​ത്ത​മം

അ​റി​യാ​വു​ന്ന വ്യ​ക്തി​ക​ളെ ഒ​പ്പം കൂ​ട്ടു​ക

വാ​ഹ​നം ന​ന്നാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം നി​ങ്ങ​ള്‍​ക്ക് സം​ശ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ വി​ല്പ​ന​ക്കാ​രോ​ട് ചോ​ദി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ക.

നി​ങ്ങ​ള്‍​ക്ക് കാ​റി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വ് കു​റ​വാ​ണെ​ങ്കി​ല്‍ ഒ​രു മെ​ക്കാ​നി​ക്കി​നെ ഒ​പ്പം കൂ​ട്ടു​ന്ന​ത് ന​ന്നാ​യി​രി​ക്കും. വാ​ങ്ങു​ന്ന​തി​ന് മു​ന്‍​പ് പ​ല​ത​വ​ണ ഓ​ടി​ച്ച് നോ​ക്കു​ന്ന​ത് എ​പ്പോ​ഴും ന​ല്ല​താ​ണ്.

കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടോ? എ​ത്ര ഉ​ട​മ​ക​ള്‍ ഉ​പോ​യ​ഗി​ച്ച​താ​ണ്, മെ​യി​ന്‍റ​ന​ന്‍​സ് ജോ​ലി​ക​ള്‍​ക്ക് വി​ധേ​യ​മാ​യ​താ​ണോ, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടോ എ​ന്നി​വ അ​റി​യാ​ന്‍ ശ്ര​മി​ക്കു​ക.