ടി​വി​എ​സ് റേ​ഡി​യോ​ണ്‍
പ്ര​മു​ഖ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ, ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, 110 സി​സി ക​മ്യൂ​ട്ട​ർ മോ​ട്ടോ​ർ സൈ​ക്കി​ൾ, ടി​വി​എ​സ് റേ​ഡി​യോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു.

ഡ്യൂ​റാ-​ലൈ​ഫ് എ​ഞ്ചി​ൻ, ഉ​റ​ച്ച മെ​റ്റ​ൽ ബോ​ഡി, ദൃ​ഢ​മാ​യ സ്റ്റീ​ൽ ടൂ​ബു​ല​ർ ചേ​സി​സ്, ഈ ​വി​ഭാ​ഗ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കു​ഷ്യ​നോ​ടു​കൂ​ടി​യ സീ​റ്റ്, ടെ​ല​സ്കോ​പ്പി​ക് ഓ​യി​ൽ ഡാം​പ്ഡ് ഫ്ര​ണ്ട് സ​സ്പെ​ൻ​ഷ​ൻ, പി​ൻ​ഭാ​ഗ​ത്തെ 5 സ്റ്റെ​പ്പ് അ​ഡ്ജ​സ്റ്റ​ബി​ൾ ഹൈ​ഡ്രോ​ളി​ക് ഷോ​ക് അ​ബ്സോ​ർ​ബ​ർ തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ഇ​വ തി​ക​ഞ്ഞ സു​ഖ​യാ​ത്ര​യാ​ണ് ഉ​റ​പ്പു ന​ൽ​കു​ന്ന​ത്.

180 എം​എം ഹൈ​ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സോ​ടു​കൂ​ടി​യ 1265 എം​എം വീ​ൽ​ബേ​യ്സും ക​രു​ത്തു​റ്റ റൈ​ഡും ഉ​റ​പ്പു ന​ൽ​കു​ന്നു. ലോ ​സീ​റ്റ് ഹൈ​റ്റ്, സെ​ൽ​ഫ്-​സ്റ്റാ​ർ​ട്ട്, യു​എ​സ്ബി ചാ​ർ​ജിം​ഗ് സ്പോ​ട്ട്, പി​ല്യ​ണ്‍ യാ​ത്രി​ക​ന് പി​ടി​ച്ചി​രി​ക്കാ​ൻ ഗ്രാ​ബ്-​റെ​യി​ൽ, ട്യൂ​ബ്ലെ​സ് ട​യ​റു​ക​ളോ​ടു കൂ​ടി​യ 18 ഇ​ഞ്ച് വീ​ലു​ക​ൾ, സി​ങ്ക്ര​ണൈ​സ്ഡ് ബ്രേ​ക്ക് സി​സ്റ്റം, സ​മ​ഗ്ര ഡി​ആ​ർ​എ​ല്ലോ​ടു കൂ​ടി​യ ശ​ക്തി​യേ​റി​യ ഹെ​ഡ് ലാം​പ്, പെ​ട്രോ​ൾ ടാ​ങ്കി​നു മു​ക​ളി​ലു​ള്ള തൈ​പാ​ഡ്, ബീ​പ​റോ​ടു​കൂ​ടി​യ സൈ​ഡ് സ്റ്റാ​ൻ​ഡ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, ഡ്യൂ​റാ ഗ്രി​പ് ട​യ​റു​ക​ൾ, 3 ഡി ​ലോ​ഗോ, എം.​എ​ഫ് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.