Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം;...
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാ...
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
Previous
Next
Karshakan
ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം
തിക്കും തിരക്കുമുള്ള നഗരജീവിതത്തിൽ നിന്നൊരു താത്കാലികമോചനം... മാനസിക സമ്മർദവും ഉത്കണ്ഠയും മാറ്റിവയ്ക്കാൻ ഒരിടം. മുന്നിൽ തുറക്കുന്നതു വിസ്തൃതവിശാലമായ ഒരു കൃഷിയിടത്തിന്റെ വാതായനങ്ങൾ... വിസ്മയിപ്പിക്കുന്ന ജീവൽ ദൃശ്യങ്ങൾ... മനം മയക്കുന്ന വർണക്കാഴ്ചകൾ... കൃത്രിമത്വം തൊട്ടു തീണ്ടാത്ത പരിസരങ്ങൾ...
നിറവിളവിന്റെ സമൃദ്ധിയിൽ തലകുന്പിടുന്ന ഫലവൃക്ഷങ്ങൾ... വർണഭംഗിയും വശ്യസുഗന്ധവും വാരിവിതറുന്ന പൂച്ചെടികളും വള്ളിച്ചെടികളും... പോഷകക്കരുത്തിന്റെ പര്യായമായ വിവിധയിനം കായ്കനികൾ നിറഞ്ഞു വളരുന്ന പച്ചക്കറിത്തോട്ടം... ഹരിതസമൃദ്ധിയുടെ നിഴൽ പറ്റി നടക്കുന്പോൾ ഡയറി ഫാമായി പശുക്കളും ആടുകളും മുയലുകളും. കൗതുകം പകരാൻ കുതിരയും ഓട്ടകവും വരെ ഒരു വശത്ത്. മറുവശത്ത് വളർത്തുപക്ഷികളുടെയും അലങ്കാരപ്പക്ഷികളുടെയും വായ്ത്താരി.. അപ്പുറത്ത് വിവിധതരം മീനുകൾ നിറഞ്ഞ മീൻകുളം...
പൂക്കളുടെ ഭംഗി ആസ്വദിക്കാം. തൊട്ടടുത്തു നിന്ന് അവയുടെ സുഗന്ധം നുകരാം. നിറയെ കായ്ച്ചു നിൽക്കുന്ന റംബൂട്ടാനും ഡ്രാഗണ്‍ ഫ്രൂട്ടും മിറക്കിൽ ഫ്രൂട്ടും പപ്പായയും സപ്പോട്ടയും ഒക്കെ പറിക്കാം. ഇഷ്ടമുള്ള പച്ചക്കറികൾ ഇറുത്തെടുക്കാം. ചൂട്ടയിട്ട് മീൻ പിടിക്കാം; നാവിനിണങ്ങും നാടൻ ഭക്ഷണം ആസ്വദിക്കാം.
നമ്മുടെ കൃഷിയിടങ്ങളുടെ മുഖഛായ മാറുകയാണ്. മാനസികോല്ലാസവും മനഃശാന്തിയും തേടി അവിടങ്ങളിലേക്ക് എത്തുന്നവർ നാൾക്കുനാൾ പെരുകുന്നു. കൃഷിയും വിനോദസഞ്ചാരവും സമന്വയിക്കുന്ന ഫാം ടൂറിസത്തിന്റെ സവിശേഷതകളാണവ- പുതിയതെങ്കിലും കേരളത്തിൽ നിരവധി കർഷകർ കൃഷിയിട ടൂറിസത്തിലേക്കു ചുവടുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു; കോവിഡ് മഹാവ്യാധി ഏല്പിച്ച ആഘാതത്തിനുശേഷം ഇതു വളരെ കൂടിയിട്ടുമുണ്ട്.
ഭക്ഷണം കഥപറയുന്പോൾ
Food is powerful story teller എന്നാണു ചൊല്ല്. ഭക്ഷണം ശക്തനായ കഥാകാരൻ എന്ന അർഥത്തിലാണ് ആ പ്രയോഗമുണ്ടായത്. വാക്കുകൾ കൊണ്ടുമാത്രം നേടാൻ കഴിയാത്ത ഒരു സിദ്ധി ഭക്ഷണത്തിനുണ്ട്. വിവിധ സംസ്കാരങ്ങളെയും വ്യത്യസ്ഥരായ വ്യക്തികളെയും ബന്ധിപ്പിക്കാനുള്ള കഴിവാണിത്. സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളോടൊപ്പം വർണാഭമായ ദൃശ്യങ്ങളുടെ നേരനുഭവം കൂടെയാകുന്പോൾ സന്ദർശകർക്ക് അതു പുതുമയാകും. കൃഷിയും വിനോദസഞ്ചാരവും സമന്വയിക്കുന്പോൾ യാഥാർഥ്യമാകുന്നതും ഇതു തന്നെ. ടൂറിസം വ്യവസായത്തിലെ അതിവേഗം വളരുന്ന ഒരു ഉപവിഭാഗമായി ഇന്ന് അഗ്രി ടൂറിസം അഥവാ ഫാം ടൂറിസം മാറിയിരിക്കുന്നു.
നമ്മുടെ നാട്ടിൽ ഫാം ടൂറിസം എന്ന ആശയം താരതമ്യേന പുതിയതെങ്കിലും. 1970 കളിലും 80 കളിലും ഇറ്റലിയിൽ ഫാം ടൂറിസം പ്രചാരം നേടിയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ അഗ്രിട ൂറിസ്മോ എന്നാണ് ഇതറിയപ്പെടുന്നത്; കൃഷിയിടങ്ങളിലെ വാസം അഥവാ ഫാം സ്റ്റേ എന്നാണിതിനത്ഥം. 1950 കളിൽ തുടങ്ങി ഏതാണ്ട് 1970 കൾ വരെ ഇറ്റലിയിൽ ചെറുകിട കൃഷിയിടങ്ങളെല്ലാം ആദായം കുറഞ്ഞ് നഷ്ടത്തിലേക്കു കൂപ്പുകൂത്തുകയും പല കർഷകരും കൃഷി ഉപേക്ഷിച്ചു വൻനഗരങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. എങ്കിലും ഇറ്റാലിയൻ ജനത പൊതുവെ കൃഷി പാരന്പര്യവും കൃഷിയിടങ്ങളും ഏറെ മതിക്കുകയും സ്നേഹിക്കുകയും ചെയ്തു. പ്രത്യേകിച്ചു പാൽക്കട്ടി, വീഞ്ഞ്, ഒലീവ് തുടങ്ങിയവയുടെ ചെറുകിട ഉത്പാദനത്തിൽ.
1985 ആയപ്പോഴേക്കും ഇറ്റാലിയൻ നിയമനിർമാതാക്കൾ അഗ്രി ടൂറിസ്മോയ്ക്കു നിയമസാധുത നൽകുമാറ് നിർവചനം നൽകി; ഇതുപ്രകാരം നേരത്തെ കൃഷി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എസ്റ്റേറ്റുകൾക്കും ഗ്രാമീണ മന്ദിരങ്ങൾക്കും പുനരുദ്ധാരണത്തിനും നവീകരണത്തിനും സാന്പത്തിക സഹായം അനുവദിക്കുകയും ചെയ്തു. ഇതിൽ പലതും അവധിക്കാല വസതികളാക്കി അവിടെ ഇംഗ്ലീഷ്/അമേരിക്കൻ മാതൃകയിലുള്ള കിടപ്പുമുറികളും പ്രാതലും ഒക്കെ തയാറാക്കി.
ഇതു ചെറുകിട കർഷകർക്ക് അധിക വരുമാനമാർഗമായി. അവധിക്കാലം ചെലവിടാൻ വരുന്നവരും ഗ്രാമീണ ജീവിതത്തിന്റെ പ്രത്യേകതകൾ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരും ഈ വസതികളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിച്ചേർന്നു. പ്രാദേശികമായി വളരുകയും ശേഖരിക്കുകയും ചെയ്യുന്ന കാർഷികോത്പന്നങ്ങളിൽ നിന്നാണ് ഇവിടെ ഭക്ഷണം അധികവും തയാറാക്കിയിരുന്നത്. കൂടാതെ അതിഥികൾക്ക് കൃഷിയിടങ്ങളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പച്ചക്കറികളും പഴങ്ങളും വിളവെടുക്കാനും പശുവിനെ കറക്കാനുമെല്ലാം അവസരം ലഭിച്ചു.
നേരത്തെ കൃഷിയിടങ്ങൾ വിട്ടൊഴിഞ്ഞുപോയ പലരും വീണ്ടും കാർഷികമേഖലയിലേക്ക് വരാനും കൃഷിയിടങ്ങൾ വിളഭൂമികൾ എന്നതിനൊപ്പം ഉത്തമ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുമുള്ള ശ്രമമായി പിന്നെ. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്നടിഞ്ഞ ഇറ്റലിലയിലെ ഗ്രാമീണ ജനതയ്ക്ക് പുതുജീവനും പുത്തൻ പ്രതീക്ഷകളും നൽകാൻ അഗ്രി ടൂറിസ്മോ എന്ന ഫാം ടുറിസത്തിന് കഴിഞ്ഞു. ഇന്നിപ്പോൾ വളരെ വിപുലവും വൈവിധ്യ പൂർണവുമാണ് ഇറ്റലിയിലെ കൃഷിയിട വിനോദസഞ്ചാരമേഖല. ഇറ്റലിയിൽ മാത്രമല്ല, ഇംഗ്ലണ്ടിൽ കൃഷിത്തോട്ടങ്ങളിൽ 20 ശതമാനവും ഫാം ടൂറിസ കേന്ദ്രങ്ങളാണ്. ആഗോളതലത്തിൽ തന്നെ തയ്വാൻ, ടസ്കനി, മല്ലോർക്ക, ബ്രസീൽ, ഹവായ്, ഗ്രനേഡ, കാലിഫോർണിയ, ഫിലിപ്പീൻസ് എന്നിവയാണ് അഗ്രിടൂറിസത്തിന് പേരെടുത്ത രാജ്യങ്ങൾ.
ഫാം ടൂറിസവും ഇന്ത്യയും
ഇന്ത്യൻ സന്പദ്ഘടനയുടെ അടിസ്ഥാന ശിലയാണു കൃഷി. ജനതയുടെ 85 ശതമാനവും കൃഷിയും കൃഷിയനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടാണ് ഉപജീവനം കഴിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ആഭ്യന്തര വളർച്ചാനിരക്ക്) 26ജ്% കൃഷിയുടെ സംഭാവനയാണ്. രാജ്യത്തെയാകെ ഉൗട്ടുന്ന 20 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലെ 6 ലക്ഷത്തിൽപരം ഗ്രാമങ്ങളിൽ നിന്നാണ്. കാർഷിക വൃത്തി ഇന്ത്യയെ സംബന്ധിച്ച് ഒരു ഉപജീവനമാർഗമോ തൊഴിലോ മാത്രമല്ല; തലമുറകളായി വേരോട്ടമുള്ള ദൃഢമായ ഒരു സംസ്കാരം തന്നെയാണ്. അതുകൊണ്ടുതന്നെ കാർഷിക മേഖല നവീകരിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും കർഷകജനത പാഴാക്കാറില്ല.
അതു നൂതന വിളകളുടെയോ കൃഷി രീതികളുടെയോ സംരംഭങ്ങളുടെയോ കാര്യമായാലും വ്യത്യാസമില്ല. ഫാം ടൂറിസം എന്ന നൂതല കാർഷിക സംരംഭം ഇന്ത്യയിലെ കാർഷിക രംഗത്ത് പ്രസക്തമാകുന്നതും ഇതുകൊണ്ടാണ്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവരും വിദേശികളുമെല്ലാം ഫാം ടൂറിസം എന്ന കൃഷിയിടസന്ദർശനത്തിന്റെ ആരാധകരായി മാറിയിരിക്കുന്നു. ഉത്സവഛായയുള്ള ഇന്ത്യയുടെ വിളവെടുപ്പുവേളകളും മഴക്കാലവും ഒക്കെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. സ്വദേശികളായ പ്രവാസികൾക്ക് ഗൃഹാതുര അനുഭവങ്ങളാണ് ഫാം ടൂറിസം നൽകുന്നതെങ്കിൽ വിദേശികളായ സന്ദർശകർക്ക് സംസ്കാര വൈവിധ്യത്തിന്റെ മകുടോദാഹരണങ്ങളായ ഗ്രാമീണ ജനതയുമായി അടുത്തിടപഴകാനും അവരുടെ ജീവിത രീകികൾ കണ്ടറിയാനും വിവിധതരം കാർഷിക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും അവസരമുണ്ടാകുന്നു.
ഇന്ത്യയിൽ അഗ്രിടൂറിസം അത്രത്തോളം വികസിതമായിട്ടുണ്ട് എന്നു പറയാൻ കഴിയില്ല. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഇത് കുറേയെങ്കിലും പുരോഗമിച്ചിട്ടുള്ളത്. കർണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഫാം ടൂറിസം ഒരു സംരംഭം എന്ന നിലയ്ക്ക് സാവധാന വളർച്ച നേടിയുണ്ട്.
പൂനയിൽ ബരാമതി എന്ന ഗ്രാമത്തിലെ പ്രമുഖ കർഷകപ്രതിഭയായ പാണ്ഡുരംഗ് തവാരെയാണ് ഇന്ത്യയിൽ ഫാം ടൂറിസത്തിന്റെ ഉപജ്ഞാതാവായി അറയിപ്പെടുന്നത്. ബരാമതിയിലെ സംഘാവി എന്ന വിദൂരഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ പിറന്ന താവരെ കൃഷിയിടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ആക്കുന്നതിന്റെ പ്രയോഗിക സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ കൃഷിയിടത്തിൽ നിന്ന് കർഷകന് കാര്യമായ വരുമാനം ലഭിക്കുകയുള്ളു. എന്നാൽ ചെലവുകളാകട്ടെ എല്ലാ ആഴ്ചയും വേണ്ടിവരുകയും ചെയ്യും.
ഇവിടെയാണ് കൃഷിയിടം ഒരു സുസ്ഥിരവരുമാന കേന്ദ്രമാക്കേണ്ടതിന്റെ പ്രസക്തി. ഇതുസംബന്ധിച്ച് തവാരെ രണ്ടു വർഷത്തോളം നിരന്തര പഠനങ്ങളും ഗവേഷണവും നടത്തിയശേഷമാണ് കൃഷിയും വിനോദസഞ്ചാരവും സംയോജിപ്പിക്കുവാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലായിരുന്നു ഇതിന്റെ പ്രാഥമികപ്രവർത്തനങ്ങൾ. ഇന്നിപ്പോൾ ഫാം ടൂറിസം വികസിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഗ്രി ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന കന്പനിക്ക് തുടക്കം കുറിക്കാനും താവരെക്കായി. 2005ലാണ് ഇതു തുടങ്ങിയത്. നാഷണൽ ഇന്നവേറ്റീവ് ഫാർമർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ തവാരെ ഇന്നും കർമനിരതനാണ്.
ഇത് യൂറോപ്പല്ല, കേരളം
അയ്യായിരം അടി ഉയരത്തിൽ മലനിരകളിൽ കുളിരു പെയ്യുന്ന പ്രഭാതവേളകളിൽ നിറവിളവുമായി നിൽക്കുന്ന ആപ്പിൾ മരങ്ങൾക്കരികിലൂടെ, ഓറഞ്ച് തോട്ടത്തിലൂടെ ഒന്നു നടക്കാൻ ആരാണിഷ്ടപ്പെടാത്തത്. ഈ ഇഷ്ടം സാധിക്കാൻ വൻതുക മുടക്കി യൂറോപ്പ്പോലുള്ള വിദേശരാജ്യങ്ങളിലേക്ക് ഇനി പോകണമെന്നില്ല; നമ്മുടെ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലേക്കെത്തിയാൽമതി, കേരളത്തിൽ വിദേശസമാനമായ കാഴ്ചകൾ പകർന്ന് ഫാം ടൂറിസത്തിന് ഏറ്റവും ഉചിതമായ സ്ഥലമാണിവിടം. മുസംബി, സ്ട്രോബറി, നീല പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പേരക്ക, നാരങ്ങഎന്നിവക്കു പുറമെ കാബേജും കോളിഫ്ളവറും ബട്ടർബീൻസും ഒക്കെ നിറഞ്ഞു വളരുന്ന പച്ചക്കറിപ്പാടങ്ങൾ വേറെ. വർഷം മുഴുവൻ സുന്ദരമായ കാലാവസ്ഥ.
താമസസൗകര്യം, കൃഷിയിടസന്ദർശനം, കാർഷികോല്പന്നങ്ങൾ വാങ്ങാനുള്ള സംവിധാനം, കൃഷി നേരിട്ടനുഭവിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് ഫാം ടൂറിസത്തിന്റെ അടിസ്ഥാനഘട്ടങ്ങൾ. ഇടുക്കി, വയനാട്, പാലക്കാട്, കുട്ടനാട്, പനത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെല്ലാം ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളത്.
കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രിടൂറിസം നെറ്റ് വർക്ക് പദ്ധതിക്ക് ഈയിടെ തുടക്കം കുറിച്ചിട്ടുണ്ട്. 500 ഫാം ടൂറിസം യൂണിറ്റുകളും വീട്ടുവളപ്പിലെ 5000 സംയോജിത കൃഷിയുണിറ്റുകളും ഈ നെറ്റ് വർക്കിലേക്ക് സംയോജിപ്പിച്ച് സജ്ജമാക്കുകയാണ് ലക്ഷ്യം.
കാലാനുസൃതമായ മാറ്റം
കേരളത്തിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിത്തോട്ടമുള്ളത് കൃഷിവകുപ്പിന്റെയും കാർഷികസർവകലാശാലയുടെയും പക്കലാണ്. കൃഷിവകുപ്പിനു മാത്രം 64 ഫാമുകളുണ്ട്. ഇതു കൂടാതെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളും വിപുലമായ വിസ്തൃതിയുള്ള ഫാമുകൾ സംരക്ഷിക്കുന്നു. ഇതുപോലെ തന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളും കേരള വെറ്ററിനറി സർവകലാശാലയുടെ ഗവേഷണഫാമുകളും. ഇതിൽ പല ഫാമുകളും തങ്ങളുടെ പരിമിതമായ പ്രവർത്തനം മറികടന്ന് ഫാം ടൂറിസം കേന്ദ്രങ്ങളാക്കാൻ തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്.
ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ഫാമുകൾക്ക് ഈ രംഗത്ത് പ്രത്യേക പ്രസക്തിയുണ്ട്. കണ്ണൂർ ജില്ലയിലെ ആറളം ഫാം, തളിപ്പറന്പിനടുത്ത് കരിന്പത്തെ ജില്ലാകൃഷിത്തോട്ടം, കോഴിക്കോട് ജില്ലയിൽ പെരുവണ്ണാമൂഴി അണക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന കൂതാളി ജില്ല കൃഷിത്തോട്ടം, സീതാർക്കുണ്ട്, നെല്ലിക്കോട്ട, തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങൾക്ക് സമീപസ്ഥമായ പാലക്കാട് നെല്ലിയാന്പതിയിലെ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; എറണാകുളത്തെ നേര്യമംഗലം കൃഷിത്തോട്ടം; ഇടുക്കി ജില്ലയിലെ ഫാം ടൂറിസം സെന്റർ, വണ്ടിപ്പെരിയാർ എന്ന് ഇപ്പോൾ തന്നെ പേരെടുത്ത സ്റ്റേറ്റ് വെജിറ്റബിൾ ഫാം തുടങ്ങിയവ ഈ ശ്രേണിയിൽ ചിലതു മാത്രം.
താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒപ്പം അതത് പ്രദേശത്തെ ഫാമിൽ വിളയുന്ന പച്ചക്കറികളും പഴവർഗങ്ങളും ഉല്പന്നങ്ങളും വാങ്ങാൻ അവസരവും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കിയാൽ കൃഷിവകുപ്പിന്റെ ഫാമുകൾ എല്ലാം മികച്ച ഫാം ടൂറിസം ഡെസ്റ്റിനേഷനുകളായി അനതിവിദൂരഭായിയിൽ മാറും എന്ന കാര്യത്തിൽ സംശയമില്ല.
ചട്ടപ്പടിയുള്ള പതിവ് പ്രവർത്തനങ്ങളിൽ നിന്നു മാറി സംരംഭകത്വമനസോടെയുള്ള സമീപനം മാത്രം മതിയാകും ഈ ലക്ഷ്യം കൈവരിക്കാൻ. അടുത്തകാലത്തായി ഏറെ പ്രചാരം നേടിയ ജൈവകൃഷിയും ജൈവകാർഷികോല്പന്നങ്ങളും ഫാം ടൂറിസത്തിന് അധിക മുതൽ കൂട്ടാകുകയും ചെയ്യും. ഗ്രാമീണ മേഖലയുടെ സമഗ്രവികസനത്തിനും ഗ്രാമജീവിതത്തിന്റെ സർവതോമുഖമായ പുനരുദ്ധാരണത്തിനും ഫാം ടൂറിസത്തിന് വരുംകാലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ആഗോളതലത്തിൽ 150 ലധികം രാജ്യങ്ങളിൽ ഇന്ന് ഈ മേഖല വികസനത്തിന്റെ പാതയിലാണ്.
സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ
ഓഫീസർ (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറോ
ഫോണ്‍ : 9446306909
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള

വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
Latest News
ഫ്രഞ്ച് ഓപ്പൺ: കെർബറും പുറത്ത്
ഉറങ്ങാത്തത്തിനു പിഞ്ചുകുഞ്ഞിന്റെ തലയ്ക്കടിച്ചു; ആയ റിമാൻഡിൽ
വയോധികയുടെ പെന്ഷന് തുക തട്ടിയെടുത്ത ജൂണിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
പോപ്പുലർ ഫ്രണ്ടിന്റെ വിവാദ മുദ്രാവാക്യം; 18 പേർ കൂടി അറസ്റ്റിൽ
സാന്പത്തിക തട്ടിപ്പ് കേസ്: ഫാറൂഖ് അബ്ദുള്ളക്ക് ഇഡിയുടെ നോട്ടീസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top