വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ് ടിഷർട്ടുകളാണ്. ചൂടിൽ നിന്ന് അൽപം ആശ്വാസം കിട്ടുമെന്ന കാരണത്താൽ തന്നെ ടിഷർട്ട് ഫാൻസിെൻറ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് വസ്ത്രവ്യാപാരികൾ പറയുന്നു.

ഗ്രാഫിക് ടിഷർട്ടുകളാണ് വിപണിയിലെ ലേറ്റസ്റ്റ് ട്രെൻഡ്. യുവത്വത്തിെൻറ നെഞ്ചിലേറാനായി ഐറ്റങ്ങൾ പലതാണ്. കാർട്ടൂണ്‍ കഥാപാത്രങ്ങൾ, പക്ഷി മൃഗാദികൾ, പൂക്കളും വള്ളികളും തുടങ്ങി ഹോളിവുഡ് താരങ്ങളും മോഡലുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ് താരങ്ങളാണ് മറ്റൊരു ആകർഷണം.
വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പ്രിൻറ് ചെയ്ത ടി ഷർട്ടുകളാണ് ഫ്രീക്ക·ാർക്ക് പ്രിയം. പായുന്ന പുലിയും അലറുന്ന സിംഹവും പാഞ്ഞോടുന്ന മാൻപേടയുമൊക്കെ യത്തിെൻറ നെഞ്ചിൽ നിവർന്നു നിൽക്കുന്പോൾ ആകർഷകം തന്നെ. പ്രകൃതിദൃശ്യങ്ങൾ വേണമെങ്കിൽ ടിഷർട്ടിൽ അതും റെഡിയാണ്.


സൈക്കോ പ്രിൻറുകൾക്കും ആരാധകർ ഏറെയാണ്. പ്രിൻറിൽ ആശയങ്ങൾ പലതാണ്. ചിലത് കാഴ്ചക്കാരനെ ഇരുത്തി ചിന്തിപ്പിക്കും. മറ്റു ചിലതാകെ രസിപ്പിക്കുന്നതും. ദ്വയാർഥ പ്രയോഗമുള്ള വാചകങ്ങൾ പ്രിൻറ് ചെയ്ത ടിഷർുകൾ വാങ്ങുന്നവരും കുറവല്ല.

ജീൻസിനും സ്കർട്ടിനും കാപ്രിക്കുമൊപ്പം ടിഷർുകൾ ധരിക്കാം. റൗണ്ട് നെക്കാണ് ഗയ്സ് സിലക്ട് ചെയ്യുന്നത്. പെണ്‍കുട്ടികൾക്കു പ്രിയം ടർട്ടിൽ നെക്കിനോടും.
-എസ്.എം