സ​ന്ധ്യ-സം​സ്ഥാ​നത്തെ ആ​ദ്യ സ്രാ​ങ്ക് വ​നി​ത
സ​ന്ധ്യ-സം​സ്ഥാ​നത്തെ ആ​ദ്യ സ്രാ​ങ്ക് വ​നി​ത
Wednesday, February 8, 2023 3:58 PM IST
സം​സ്ഥാ​ന പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​മെ​ന്‍റ് ന​ട​ത്തി​യ കേ​ര​ള ഇ​ൻ​ലാ​ന്‍റ് വെ​സ​ൽ സ്രാ​ങ്ക് ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി ആ​ദ്യ സ്രാ​ങ്ക് വ​നി​ത എ​ന്ന ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​യാ​ണ് പെ​രു​മ്പ​ളം തു​രു​ത്തേ​ൽ വീ​ട്ടി​ൽ എ​സ്. സ​ന്ധ്യ. ജീ​വി​ത​ത്തി​ലെ വ​ലി​യ സ്വ​പ്നം നേ​ടി​യെ​ടു​ത്ത സ​ന്ധ്യ​യ്ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ഹൈ​ക്കോ​ട​തി​യി​ൽ ല​ഭി​ച്ച ജോ​ലി പോ​കു​മ​ല്ലോ എ​ന്ന സ​ങ്ക​ട​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ലാ​സ്ക്ക​ർ ലൈ​സ​ൻ​സോ​ടു കൂ​ടി ര​ണ്ടു വ​ർ​ഷം ബോ​ട്ടി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള​വ​രെ​യാ​ണ് സ്രാ​ങ്ക് ലൈ​സ​ൻ​സി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ഞ്ചു ദി​വ​സ​ത്തെ ക്ലാ​സി​ന് ശേ​ഷം ബോ​ട്ടി​ൽ ന​ട​ത്തു​ന്ന ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്. വി​ഴി​ഞ്ഞം,തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ പോ​ർ​ട്ടു​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും 2022 ന​വം​ബ​റി​ൽ ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റിൽ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് സ​ന്ധ്യ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.


നി​ല​വി​ൽ യാ​ത്രാ​ബോ​ട്ടു​ക​ളും മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ളും ഓ​ടി​ക്കു​ന്ന സ​ന്ധ്യ​യ്ക്ക് വാ​ട്ട​ർ മെ​ട്രോ​യി​ൽ ജോ​ലി ചെ​യ്യാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം.​ ജീ​വി​തല​ക്ഷ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​ത് എ​ഫ്സി​ഐ​യി​ൽ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് മ​ണി​യും മ​ക്ക​ളാ​യ ഹ​രി പ്രി​യ​യും ഹ​രി ല​ക്ഷ്മി​യുമാണ്.