ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ  ഭാരതസന്ദർശനം തുടങ്ങി
Tuesday, February 8, 2022 4:15 PM IST
അ​ഞ്ചു പാ​വ​പ്പെ​ട്ട​ കുടുംബങ്ങൾക്ക് സ്വന്തം ഭ​വ​ന​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്കാ​രി​ക്കാ​ൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം തുടങ്ങി. വ​യ​നാ​ട് അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ റ​നീ​ഷും നി​ജി​നും ആണ് ഒന്നരവർഷത്തെ സൈക്കിൾ യാത്രയ്ക്ക് തുടക്കമിട്ടത്.

യാ​ത്ര​യ്ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി​യ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തോ​ടെ യാ​ത്രാ ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഈ ‌യുവാക്കൾ.

"നി​ർ​ധ​ന​ർ​ക്ക് വീ​ടു​ക​ൾ പ​ണി​യു​ന്ന​തി​നു​ള്ള ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ മ​ഹ​ത്താ​യ ദൗ​ത്യ​ത്തെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. ഈ ​ആ​വ​ശ്യ​ത്തി​നാ​യി നി​ങ്ങ​ൾ ഒ​രു ക്രോ​സ് ക​ണ്‍​ട്രി സൈ​ക്ലിം​ഗ് ടൂ​ർ ആ​രം​ഭി​ക്കു​ന്പോ​ൾ, നി​ങ്ങ​ളു​ടെ യാ​ത്ര മ​റ്റു​ള്ള​വ​രി​ൽ ഒ​രു മാ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​ചോ​ദ​നം ആ​കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു, ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ങ്ങ​ൾ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ചു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം തോ​ന്നി. നി​ങ്ങ​ളു​ടെ ഉ​ദ്യ​മം ആ​ളു​ക​ളി​ലെ സ​ഹ​ജ​മാ​യ ന​ന്മ​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. നി​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​വും സം​തൃ​പ്ത​വു​മാ​യ യാ​ത്ര ആ​ശം​സി​ക്കു​ന്നു’’ - രാ​ഹു​ൽ ഗാ​ന്ധി ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​ശം​സാ​പ​ത്രം കാ​സ​ർ​ഗോ​ഡ് വ​ച്ച് രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യാ​ണ് റ​നീ​ഷി​നും നി​ജി​നും കൈ​മാ​റി​യ​ത്.

ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ഭാ​ര​തം ചു​റ്റി സ​ഞ്ച​രി​ച്ച് ഓ​രോ​രു​ത്ത​രി​ൽ നി​ന്നും ഒ​രു രൂ​പ സം​ഭാ​വ​ന​യാ​യി വാ​ങ്ങി ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ചെ​റു​പ്പ​ക്കാ​ർ മ​ത്സ​ര​ങ്ങ​ളു​ടെ ലോ​ക​ത്തെ യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​രാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്ന​താ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ വി​ല​മ​തി​ക്കു​ന്ന​താ​യും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന യാ​ത്ര​യാ​യി ഇ​ത് മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.