ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ്
ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ്
Saturday, September 2, 2017 3:13 AM IST
ട്ര​യം​ഫ്, കൂ​ടു​ത​ൽ പ്ര​ത്യേ​ക​ത​ക​ളോ​ടു​കൂ​ടി​യ സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ് വി​പ​ണി​യി​ലെ​ത്തി. ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല 8.5 ല​ക്ഷം രൂ​പ.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രൂ​പ​ക​ൽ​പ​ന, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, ഏ​റ്റ​വും ഉ​യ​ർ​ന്ന സ​സ്പെ​ൻ​ഷ​ൻ, ബ്രേ​യ്ക്ക്, ട​യ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സി​നെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്നു.
സ്ട്രീ​റ്റ് ട്രി​പ്പി​ൾ 765 സി​സി എ​ഞ്ചി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് ഡേ​ടോ​ണാ എ​ഞ്ചി​നി​ൽ നി​ന്നാ​ണ്. ക്രാ​ങ്ക്, പി​സ്റ്റ​ണ്‍​സ്, നി​കാ​സി​ൽ പ്ലേ​റ്റ് ചെ​യ്ത അ​ലൂ​മി​നി​യം ബാ​ര​ലു​ക​ൾ, വ​ർ​ധി​ത ബോ​ർ ആ​ൻ​ഡ് സ്ട്രോ​ക്ക് എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്. 11,250 ആ​ർ​പി​എ​മ്മി​ൽ 73 എ​ൻ​എം ടോ​ർ​ക്ക് ആ​ണ്.

ര​ണ്ട് റൈ​ഡിം​ഗ് മോ​ഡ്സ് ആ​ണ് സ്ട്രീ​റ്റ് ട്രി​പ്പി​നു​ള്ള​ത്. റോ​ഡ് ആ​ൻ​ഡ് റെ​യി​ൻ, ഓ​ണ്‍-​ബോ​ർ​ഡ് ക​ന്പ്യൂ​ട്ട​റി​ൽ സ്പീ​ഡോ​മീ​റ്റ​ർ, റെ​വ് കൗ​ണ്ട​ർ റൈ​ഡി​ങ്ങ് മോ​ഡ് സിം​ബ​ൾ, ഗി​യ​ർ പൊ​സി​ഷ​ൻ ഡി​സ്പ്ലേ, ഫ്യൂ​വ​ൽ ഗേ​ജ്, ഓ​ഡോ​മീ​റ്റ​ർ, ട്രി​പ്പ് മീ​റ്റ​ർ എ​ന്നി​വ​യെ​ല്ലാം ഉ​ണ്ട്.

പ്ര​തി​വ​ർ​ഷം 60,000 ബൈ​ക്കു​ക​ളാ​ണ് ട്ര​യം​ഫ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബ്രി​ട്ടീ​ഷ് മോ​ട്ടോ​ർ സൈ​ക്കി​ൾ നി​ർ​മാ​താ​ക്ക​ളാ​യ ട്ര​യം​ഫി​ന് ആ​ഗോ​ള ത​ല​ത്തി​ൽ 750 ഡീ​ല​ർ​മാ​രാ​ണു​ള്ള​ത്.