റോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്ക്
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര വാ​ഹ​ന മാ​ർ​ക്ക​റ്റാ​യ വി​യ​റ്റ്നാ​മി​ലേ​ക്ക് റോ​യ​ൽ എ​ൽ​ഫീ​ൽ​ഡ്. ക​മ്പ​നി​യു​ടെ പ്ര​മു​ഖ മോ​ഡ​ലു​ക​ളാ​യ ബു​ള്ള​റ്റ് 500, ക്ലാ​സി​ക് 500, കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി 535 എ​ന്നി​വ​യാ​ണ് ഹോ ​ചി മി ​സി​റ്റി​യി​ൽ തു​റ​ന്ന സ്റ്റോ​ർ വ​ഴി വി​ൽ​ക്കു​ന്ന​ത്.

തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മി​ഡ് സൈ​സ്ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ബി​സി​ന​സ് വ്യാ​പി​പ്പി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ലും ബാ​ലി​യി​ലും ക​മ്പ​നി​ക്ക് ഇ​പ്പോ​ൾ സ്റ്റോ​റു​ക​ളു​ണ്ട്. കൂ​ടാ​തെ താ‌​യ്‌​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ലും റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്.