ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310
മു​ൻ​നി​ര ഇ​രു​ച​ക്ര - മു​ച്ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി സൂ​പ്പ​ർ - പ്രീ​മി​യം മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 വി​പ​ണി​യി​ലെ​ത്തി​ച്ചു. വി​ല 2,05,000 രൂ​പ.

മി​ക​ച്ച പ്ര​ക​ട​നം, റൈ​ഡിം​ഗ് ഡ​യ​നാ​മി​ക്സ്, ക​രു​ത്തു​റ്റ രൂ​പ​ക​ൽ​പ​ന എ​ന്നി​വ​യാ​ണ് പു​തി​യ മോ​ട്ടോ​ർ സൈ​ക്കി​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

312 സി​സി, സിം​ഗി​ൾ സി​ലി​ണ്ട​ർ, 4-സ്ട്രോ​ക്ക്, 4-വാ​ൽ​വ് ലി​ക്വി​ഡ് കൂ​ൾ​ഡ് എ​ഞ്ചി​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത് 9700 ആ​ർ​പി​എ​മ്മി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത് 34പി​എ​സ് ആ​ണ്. 7700 ആ​ർ​പി​എ​മ്മി​ൽ 27.3 എ​ൻ​എ​മ്മും. 6 സ്പീ​ഡ് സൂ​പ്പ​ർ സ്ലി​ക് ഗി​യ​ർ ബോ​ക്സ് ന​ൽ​കു​ന്ന​ത് പു​തി​യൊ​രു റേ​സ് ഷി​ഫ്റ്റ് അ​നു​ഭൂ​തി​യാ​ണ്.

2.9 സെ​ക്ക​ണ്ടി​നു​ള്ളി​ൽ പൂ​ജ്യ​ത്തി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ ആ​ക്സി​ല​റേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ന് മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് സ്പീ​ഡ്.

വെ​ർ​ട്ടി​ക്ക​ൽ സ്പീ​ഡോ-​കം-​ടാ​ക്കോ മീ​റ്റ​ർ, എ​ൽ​ഇ​ഡി ട്വി​ൻ പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാം​പു​ക​ൾ, മി​ഷ​ലി​ൻ സ്ട്രീ​റ്റ് സ്പോ​ർ​ട്ട് ട​യ​റു​ക​ൾ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​ങ്ങ​ളാ​ണ്. മി​ഷ​ലി​ൻ ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ സ​ബ്-500 സി​സി മോ​ട്ടോ​ർ സൈ​ക്കി​ൾ ആ​ണി​ത്. കെ​വൈ​ബി റേ​യ്സ് ട്യൂ​ണ്‍​സ് സ​സ്പെ​ൻ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക് ഫ്യൂ​വ​ൽ ഇ​ൻ​ജ​ക്ഷ​ൻ എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ൾ.