ഫോക്സ്‌വാഗൺ 7,800 കോടി രൂപ നിക്ഷേപിക്കും
ന്യൂഡ​ൽ​ഹി: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ ഇ​ന്ത്യ​യി​ൽ 7,800 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. ഏ​താ​നും വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​നി​ക്ഷേ​പം.

രാ​ജ്യ​ത്ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സു​ര​ക്ഷാ, പു​ക നി​ബ​ന്ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​കു​ന്ന​തു മു​ൻ​നി​ർ​ത്തി 2020 ആ​കു​ന്പോ​ഴേ​ക്കും പു​തി​യ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.


ആ​റു മോ​ഡ​ലു​ക​ളി​ൽ മൂ​ന്നെ​ണ്ണം ഫോ​ക്സ്‌​വാ​ഗ​ൺ ബ്രാ​ൻ​ഡി​നു കീ​ഴി​ലും ശേ​ഷി​ക്കു​ന്ന മൂ​ന്നെ​ണ്ണം സ്കോ​ഡ​യു​ടെ കീ​ഴി​ലു​മാ​യി​രി​ക്കും നി​ര​ത്തി​ലെ​ത്തു​ക.