കേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി
പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെടുക്കാനാകൂ. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ വിളയാണ് ഇഞ്ചിമാങ്ങാ. സീസണ്‍ ഒന്നും നോക്കാതെ നമുക്ക് എപ്പോൾ വേണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം പറിച്ചെടുത്ത് നല്ല ഒന്നാംതരം ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം. വർഷത്തിൽ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ പോലെ ഉപയോഗയോഗ്യമാണ്. മറ്റൊരു കാർഷിക വിളയ്ക്കും ഈ മേ· അവകാശപ്പെടാനില്ല.

കൃഷിരീതികൾ

മഞ്ഞളും കൂവയും ഒക്കെ പോലെ തടയും വിത്തും ഉണ്ട്. പറിച്ചെടുത്ത് വിത്തുകൾ അടർത്തി മഞ്ഞൾ നടുന്ന അതേ രീതിയിൽ പുരയിടത്തിൽ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ പിറ്റേ വർഷം മുതൽ വേണ്ടപ്പോഴൊക്കെ പറിച്ചെടുക്കാം.

പറിച്ചെടുക്കുന്പോൾ അടർന്നു പോകുന്ന ചെറിയ വിത്തുകൾ വീണ്ടും തനിയെ കിളിർത്ത് വളർന്നുകൊള്ളും നമ്മൾ മനപൂർവം നശിപ്പിച്ചു കളഞ്ഞില്ലെങ്കിൽ എത്ര പതിറ്റാണ്ടു കഴിഞ്ഞാലും നശിച്ചു പോകാതെ തൽസ്ഥാനത്ത് ഇഞ്ചിമാങ്ങയു ണ്ടാകും. ഭൂമി ഇല്ലാത്തവർക്കും വാടക കെട്ടിടത്തിൽ താമസിക്കുന്നവർക്കും ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക്, ഗ്രോബാഗ് എന്നിവയിലേതിലെങ്കിലും സൗകര്യം പോലെ നടാവുന്നതാണ്. യാതൊരുവിധ കീടബാധകളും ഈ ചെടിയെ ഇന്നേവരെ ബാധിച്ചതായി കണ്ടിട്ടില്ല. ആരും പറഞ്ഞു കേട്ടിട്ടുമില്ല. വിൽപ്പന ഉദ്ദേശിച്ച് വിപുലമായ തോതിൽ കൃഷി ചെയ്യുന്നത് ഒട്ടും ആശാസ്യമല്ലെങ്കിലും ചെറിയ തോതിൽ സ്വന്തനിലയിൽ കൃഷി ചെയ്യുന്നവർക്ക് പലപല പച്ചക്കറിക്കടകളിലായി കുറേശെ വിൽക്കാൻ സാധിക്കും.


യാതൊരുവിധ രാസ- ജൈവ കീടനാശിനികളും ഇതിന്‍റെ സംരക്ഷണത്തിനായി പ്രയോഗിക്കേണ്ടതില്ല. ആ ഒറ്റക്കാരണം കൊണ്ടുതന്നെ വിഷരഹിത ഭക്ഷണം താത്പര്യപ്പെടുന്നവർക്ക് ഇതിനും ഉൗണുമേശയിൽ സ്ഥാനം കൊടുക്കാം. ഫോണ്‍: ജോസ്- 96450 33622.

ജോസ് മാധവത്ത്
Loading...