സ്റ്റൈലിഷ് ഷാജിപാപ്പൻ മുണ്ടുകൾ
സിനിമാ നടീ നടന്മാരുടെ സ്റ്റൈലുകൾ അനുകരിക്കുന്നവരാണ് ന്യൂജെൻ ചെറുപ്പക്കാർ. അതിൽ ആണ്‍-പെണ്‍ വ്യത്യാസമില്ല. ഫാഷൻ വിപണിയിലെ ഇപ്പോഴത്തെ ട്രെൻഡി ഐറ്റം ആട് 2 സിനിമയിലെ വെറൈറ്റി മുണ്ടാണ്. ഗൈസിനെപ്പോലെ ഗാൽസിെൻറയും ട്രെൻഡ് സെറ്ററാണ് ഷാജിപാപ്പൻ മുണ്ടുകൾ.

സിനിമ ഇറങ്ങി മാസങ്ങൾ പിന്നിട്ടെങ്കിലും എവിടെയും പാപ്പെൻറ മുണ്ടുകാരെ കാണാം. ഡബിൾ കളറാണ് ഇതിെൻറ സവിശേഷത. ആട്2ൽ ചുവപ്പും കറുപ്പും ഇടകലർന്ന ഡബിൾ സൈഡഡ് മുണ്ടിലാണ് ഷാജിപാപ്പനായി ജയസൂര്യ എത്തുന്നത്. കറുപ്പും ചുവപ്പും പിങ്കും ബ്രൗണും നിറങ്ങളിലുള്ള മുണ്ടുകൾ പ്രേക്ഷക മനം കവർന്നു. പുതുവർഷത്തിൽ കൊച്ചിയിൽ പാപ്പൻ മുണ്ടിലാണ് സുന്ദരികൾ തിളങ്ങിയത്.


നിവർത്തിയിടുന്പോൾ ഒരു നിറവും മടക്കി കുത്തുന്പോൾ മറ്റൊരു നിറവും കാണുന്നതാണ് ഇതിെൻറ ഹൈലൈറ്റ്. ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിതയാണ് ഈ മുണ്ടിനു പിന്നിൽ പ്രവർത്തിച്ചത്. 395 രൂപയാണ് ഇതിെൻറ വില.

സീമ