ഹീറോ മോട്ടോകോർപ്പിനു നേട്ടം
കൊ​ച്ചി: പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ മി​ക​ച്ച വി​ല്പ​ന​വ​ള​ർ​ച്ച​യു​മാ​യി ഹീ​റോ മോ​ട്ടോ​കോ​ർ​പ്. ഏ​പ്രി​ലി​ൽ 16.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് ഹീ​റോ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മോ​ട്ടോ​ർ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​യ മാ​സം 6,94,022 വാ​ഹ​ന​ങ്ങ​ൾ ഹീ​റോ​യി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 5,95,706 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്.


2017 സെ​പ്റ്റം​ബ​റി​ൽ 7,30,473 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യോ​ടെ ഹീ​റോ ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന ക​ന്പ​നി ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ​ഏ​ഴു ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചു എ​ന്ന റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി​രു​ന്നു.