വെ​റൈ​റ്റി ലു​ക്ക് ന​ൽ​കാ​ൻ സ്കി​ന്നു​ക​ൾ
വെ​റൈ​റ്റി ലു​ക്ക്  ന​ൽ​കാ​ൻ സ്കി​ന്നു​ക​ൾ
Thursday, September 13, 2018 3:22 PM IST
മൊ​ബൈ​ലി​നു ക​വ​റുക​ളും പൗ​ച്ചു​ക​ളും ഇ​ടു​ന്ന​തു​കൊ​ണ്ട് പ്ര​യോ​ജ​നം ഒ​ന്നി​ലേ​റെ​യാ​ണ്. കാ​ണാ​ൻ ഭം​ഗി​യു​ണ്ടാ​കും. പോ​റ​ലു​ക​ളി​ൽ​നി​ന്ന് ഫോ​ണി​നെ ര​ക്ഷി​ക്കു​ക​യും ചെ​യ്യാം. പ​ക്ഷേ മി​ക്ക​വാ​റും ക​വ​റു​ക​ൾ ഒ​ര​ർ​ഥ​ത്തി​ൽ മൊ​ബൈ​ലി​ന്‍റെ ക​ന​വും വ​ലി​പ്പ​വും കൂ​ട്ടും. ബ​ൾ​ക്കി ആ​ക്കു​മെ​ന്നു ചു​രു​ക്കി​പ്പ​റ​യാം. ആ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​ണ് മൊ​ബൈ​ൽ സ്കി​ന്നു​ക​ൾ. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ​ത്ത​ന്നെ തൊ​ലി​യു​ടെ ക​ന​ത്തി​ൽ ഫോ​ണി​ന്‍റെ ലു​ക്ക് കൂ​ട്ടാം, സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാം.

ഗാ​ഡ്ജ​റ്റ്ഷീ​ൽ​ഡ്സ്

മൊ​ബൈ​ൽ സ്കി​ൻ, സ്ക്രീ​ൻ പ്രൊ​ട്ട​ക്റ്റ​ർ നി​ർ​മാ​താ​ക്ക​ളി​ൽ മു​ൻ​നി​ര​ക്കാ​രാ​ണ് ഗാ​ഡ്ജ​റ്റ്ഷീ​ൽ​ഡ്സ്. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ സ്കി​ന്നു​ക​ളാ​ണ് വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ മൊ​ബൈ​ലു​ക​ൾ​ക്ക് ഗാ​ഡ്ജ​റ്റ്ഷീ​ൽ​ഡ്സ് ന​ൽ​കു​ന്ന​ത്. വെ​ബ്സൈ​റ്റി​ലൂ​ടെ ക​സ്റ്റ​മൈ​സ്ഡ് ടെ​ക്സ്ച​റു​ക​ളു​ള്ള സ്കി​ന്നു​ക​ൾ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഇ​വ​ർ വി​ല്പ​ന ന​ട​ത്തു​ന്നു. ഗ്ര​ൻ​ജ്, മാ​ർ​ബി​ൾ, ലെ​ത​ർ, കാ​മോ, വു​ഡ് ടെ​ക്സ്ച​റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി​വ​രി​ക​യാ​ണി​പ്പോ​ൾ. സ്കി​ന്നോ​വ എ​ന്ന പേ​രി​ലാ​ണ് സ്കി​ൻ​സ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള സ്ക്രീ​നു​ക​ളും ബോ​ഡ് പ്രൊ​ട്ട​ക്റ്റ​റു​ക​ളും ഗാ​ഡ്ജ​റ്റ്ഷീ​ൽ​ഡ്സ് ല​ഭ്യ​മാ​ക്കു​ന്നു. വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലു​ക​ൾ​ക്കാ​യി സ്കി​ൻ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വെ​ബ് സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ട്.


ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വി​നൈ​ൽ സ്കി​ന്നു​ക​ളാ​ണ് ഗാ​ഡ്ജ​റ്റ്ഷീ​ൽ​ഡ്സ് ന​ൽ​കു​ന്ന​ത്. മൊ​ബൈ​ലി​ന്‍റെ പി​ൻ​വ​ശ​ത്ത് സൂ​ക്ഷ്മ​മാ​യി ഒ​ട്ടി​ച്ചേ​രും. എ​യ​ർ ബ​ബി​ളു​ക​ൾ ഇ​ല്ലാ​തെ ഒ​ട്ടി​ക്കാ​വു​ന്ന സ്കി​ൻ വാ​ട്ട​ർ റെ​സി​സ്റ്റ​ന്‍റു​മാ​ണ്. സ്കി​ൻ സൂ​ക്ഷ്മ​മാ​യി ഒ​ട്ടി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യു​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.