ഒടുവില്‌ വാട്സ്ആപ് വഴങ്ങി
ഒടുവില്‌ വാട്സ്ആപ് വഴങ്ങി
Thursday, October 11, 2018 2:45 PM IST
ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള വാ​ട്സ്ആ​പ് പേ​മെ​ന്‍റി​ന്‍റെ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്കു​മെ​ന്ന് വാ​ട്സ്ആ​പ് അ​റി​യി​ച്ചു. പേ​മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണി​ത്.
രാ​ജ്യ​ത്ത് പേ​മെ​ന്‍റ് സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന ആ​പ്പു​ക​ളു​ടെ ഡാ​റ്റ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് ആ​ർ​ബി​ഐ മു​ന്നോ​ട്ടു​വ​ച്ച​ത്. ഒ​ക്‌​ടോ​ബ​ർ 15നു ​മു​ന്പ് ഈ ​സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​ന്താ​രാ​ഷ്‌​ട്ര ശൃം​ഖ​ല​യു​ള്ള ഒ​രേ​യൊ​രു പേ​മെ​ന്‍റ് ക​മ്പ​നി​യാ​യി​രു​ന്നു വാ​ട്സ്ആ​പ്.


അ​തേ​സ​മ​യം, പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​എ​ൻ​പി​സി​ഐ)​യു​ടെ റെ​ഗു​ലേ​റ്റ​റി അ​പ്രൂ​വ​ൽ വാ​ട്സ്ആ​പ് പേ​മെ​ന്‍റി​നു ല​ഭി​ക്കു​മോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. മാ​തൃസ്ഥാ​പ​ന​മാ​യ ഫേ​സ്ബു​ക്ക് പോ​ലു​ള്ള തേ​ർ​ഡ് പാ​ർ​ട്ടി​ക​ൾ​ക്ക് ഡാ​റ്റ ന​ല്കു​മോ എ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത ന​ല്കാ​ൻ വാ​ട്സ്ആ​പ്പി​ന് ക​ഴി​ഞ്ഞി​ട്ടു​മി​ല്ല.

നി​ല​വി​ൽ പ​ത്തു ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി വാ​ട്സ്ആ​പ് പേ​മെ​ന്‍റി​ന്‍റെ ട്ര​യ​ൽ പ​തി​പ്പ് രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.