പുതിയ രൂപം, പുതിയ ഭാവം
മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ ജ​ന​പ്രി​യ എം​പി​വി മോ​ഡ​ലാ​യ എ​ർ​ട്ടി​ഗ​യെ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. 2012 മു​ത​ൽ ഇ​ന്ത്യ​ൻ നി​ര​ത്തി​ലു​ള്ള എ​ർ​ട്ടി​ഗ​യ്ക്ക് ചി​ല പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​ണ് ഇ​ത്ര​യേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. കൈ​യി​ൽ ഒ​തു​ങ്ങും വി​ല​യി​ൽ ഒ​രു 7 സീ​റ്റ​ർ വാ​ഹ​നം എ​ന്ന രീ​തി​യി​ലാ​ണ് എ​ർ​ട്ട​ിഗ​യു​ടെ വ​ര​വ്. വാ​ഗ​ൺ ആ​ർ, സ്വി​ഫ്റ്റ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് ഒ​രു അ​പ്ഡേ​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ക​മ്പ​നി പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​ഴ​യ​തും പു​തി​യ​തും ത​മ്മി​ലു​ള്ള അ​ന്ത​രം നി​ര​വ​ധി​യാ​ണ്.‌

കൂ​ടു​ത​ൽ സ്റ്റൈ​ലി​ഷ്: മു​ൻ​ഗാ​മി​യെ അ​പേ​ക്ഷി​ച്ച് ആ​കാ​ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ. ല​ളി​ത​മാ​യ മു​ൻ​വ​ശ​ത്തി​ൽ​നി​ന്നു​മാ​റി അ​ല്പം മ​സ്കു​ലാ​ർ രൂ​പം പു​തി​യ എ​ർ​ട്ടി​ഗ​യ്ക്കു​ണ്ട്. പു​തി​യ ഡി​സൈ​നി​ലു​ള്ള ഗ്രി​ല്ലി​ലേ​ക്കു ക​യ​റി​വ​രു​ന്ന ഹെ​ഡ് ലാ​ന്പു​ക​ൾ വാ​ഹ​ന​ത്തി​ന് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​ത്വം തോ​ന്നി​ക്കു​ന്നു. ബ​ന്പ​ർ കൂ​ടു​ത​ൽ സ്പോ​ർ​ട്ടി ഭാ​വം വാ​ഹ​ന​ത്തി​ന് ന​ല്കു​ന്നു​ണ്ട്. പ​ഴ​യ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് ഗ്രി​ല്ലി​ലെ ക്രോം ​ഫി​നി​ഷിം​ഗ് കു​റേ​ക്കൂ​ടി ആ​ക​ർ​ഷ​ക​മാ​ണ്.

ഫ്ലോ​ട്ടിം​ഗ് റൂ​ഫ്‌​ലൈ​ൻ: എം​പി​വി രൂ​പം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ സ്വി​ഫ്റ്റി​ലേ​തു​പോ​ലെ ഫ്ലോ​ട്ടിം​ഗ് റൂ​ഫ്‌​ലൈ​നും ന​ല്കി​യി​ട്ടു​ണ്ട്.

വ​ലി​യ ടെ​യി​ൽ‌​ലൈ​റ്റു​ക​ൾ: ടെ​യി​ൽ​ഗേ​റ്റി​ലേ​ക്ക് ക‍യ​റി​യി​രി​ക്കു​ന്ന വ​ലി​യ ടെ​യി​ൽ​ലൈ​റ്റു​ക​ൾ​ക്കൊ​പ്പം പു​റ​ത്തേ​ക്കു​ന്തി​യ ബ​ന്പ​ർ, ക്രോം ​ഇ​ൻ​സേ​ർ​ട്ട്, റൂ​ഫ് സ്പോ​യി​ല​ർ എ​ന്നി​വ പി​ൻ​ഭാ​ഗ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

കൂ​ടു​ത​ൽ വ​ലു​പ്പം: ഹാ​ർ​ട്ടെ​ക്ട് പ്ലാ​റ്റ്ഫോ​മി​ലേ​ക്കു മാ​റി​യ​തി​നൊ​പ്പം വാ​ഹ​ന​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ലും മാ​റ്റ​മു​ണ്ട്. എ​ന്നാ​ൽ, വീ​ൽ​ബേ​സി​ൽ മാ​റ്റ​മി​ല്ല. നീ​ളം, വീ​തി, ഉ​യ​രം എ​ന്നി​വ യ​ഥാ​ക്ര​മം 100 എം​എം, 40 എം​എം, 5 എം​എം ഉ​യ​ർ​ത്തി 4395 എം​എം, 1,735 എം​എം, 1,690 എം​എം ആ​ക്കി​യി​ട്ടു​ണ്ട്. ബൂ​ട്ട് സ്പേ​സ് 209 ലി​റ്റ​റാ​ണ്. മു​ൻ​ഗാ​മി​യി​ൽ ഇ​ത് 135 ലി​റ്റ​റാ​യി​രു​ന്നു. സ്റ്റൈ​ലി​ഷ് 15 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ളും വാ​ഹ​ന​ത്തി​ന് ന​ല്കി​യി​രി​ക്കു​ന്നു.


മി​ക​ച്ച കാ​ബി​ൻ: ഡു​വ​ൽ ടോ​ൺ ഡാ​ഷ്ബോ​ർ​ഡ്, ലെ​ത​റി​ൽ പൊ​തി​ഞ്ഞ സ്റ്റി​യ​റിം​ഗ് വീ​ൽ, ട്വി​ൻ പോ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ, 6.8 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, സ്പീ​ഡ് അ​ലേ​ർ​ട്ട് സി​സ്റ്റം, കൂ​ടു​ത​ൽ സ്പേ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്‍റീ​രി​യ​റി​ലെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

പു​തി​യ എ​ൻ​ജി​ൻ: 1.3 ലി​റ്റ​ർ ഡി​ഡി​ഐ​എ​സ് ഡീ​സ​ൽ എ​ൻ​ജി​നും പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച കെ15​ബി 1.5 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നു​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. പെ​ട്രോ​ൾ എ​ൻ​ജി​ൻ 103 ബി​എ​ച്ച്പി പ​വ​റി​ൽ 138 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. മു​ൻ മോ​ഡ​ലി​ന് 1.4 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​യി​രു​ന്നു.

ഡീ​സ​ൽ എ​ൻ​ജി​നാ​വ​ട്ടെ 90 ബി​എ​ച്ച്പി പ​വ​റി​ൽ 200 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കും. ര​ണ്ട് എ​ൻ​ജി​നു​ക​ൾ​ക്കും 5 സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ് മോ​ഡ​ൽ മു​ത​ലു​ണ്ട്. എ​ന്നാ​ൽ പെ​ട്രോ​ൾ എ​ൻ​ജി​ന് വേ​രി​യ​ന്‍റ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നി​ലും ല​ഭ്യ​മാ​ണ്.

മാ​രു​തി​യു​ടെ സ്വ​ന്തം എ​സ്എ​ച്ച്‌​വി​എ​സ്: എ​ല്ലാ വേ​രി​യ​ന്‍റി​ലും മാ​രു​തി​യു​ടെ സ്വ​ന്തം മൈ​ൽ​ഡ് ഹൈ​ബ്രി​ഡ് ടെ​ക്നോ​ള​ജി​യാ​യ എ​സ്എ​ച്ച്‌​വി​എ​സ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ന്പ് എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും എ​സ്എ​ച്ച്‌​വി​എ​സ് ടെ​ക്നോ​ള​ജി ന​ല്കി​യി​രു​ന്നി​ല്ല. മു​ൻ​മോ​ഡ​ൽ സി​എ​ൻ​ജി വേ​രി​യ​ന്‍റി​ലും ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ​തി​ൽ ത​ത്കാ​ല​ത്തേ​ക്ക് സി​എ​ൻ​ജി അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല.

ഓട്ടോസ്പോട്ട്/ഐബി
[email protected]