ഇന്ത്യയിൽ നികുതി വെട്ടിച്ച സെല്ലർമാർക്ക് ആലിബാബയുടെ പിഴ
ഇന്ത്യയിൽ നികുതി വെട്ടിച്ച സെല്ലർമാർക്ക് ആലിബാബയുടെ പിഴ
Tuesday, January 8, 2019 2:40 PM IST
ന്യൂ​ഡ​ൽ​ഹി: സ​മ്മാ​നം എ​ന്ന പേ​രി​ൽ ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രേ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ സെ​ല്ല​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് ഭീ​മ​ൻ ആ​ലി​ബാ​ബ. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​നു സെ​ല്ല​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ലി​ബാ​ബ പ്ര​ഖ്യാ​പി​ച്ചു.

ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്നും അ​വ ഗി​ഫ്റ്റ് എ​ന്ന പേ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വ​രു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ആ​ഴ്ച ആ​രോ​പി​ച്ചി​രു​ന്നു. ഗി​ഫ്റ്റ് എ​ന്ന പേ​രി​ൽ വ​രു​ന്ന​തി​നാ​ൽ നി​കു​തി​യും ചു​ങ്ക​വും അ​ട​യ്ക്കേ​ണ്ടി​വ​രു​ന്നി​ല്ലെ​ന്നും ക​സ്റ്റം​സ് പ​റ​ഞ്ഞു. 5000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ​ക്ക് നി​കു​തി​യി​ള​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​റ​യാ​ക്കി​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്.

‌ത​ദ്ദേ​ശീ​യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഞ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോം വ​ഴി നി​യ​മ​ലം​ഘ​നം ന​ട​യ​ത്തി​യ സെ​ല്ല​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ലി​ബാ​ബ വ​ക്താ​വ് അ​റി​യി​ച്ചു. അ​ത്ത​രം സെ​ല്ല​ർ​മാ​ർ​ക്കെ​തി​രേ പി​ഴ ന​ട​പ​ടി മു​ത​ൽ സ്റ്റോ​ർ അ​ട​ച്ചു​പൂ​ട്ട​ൽ വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ത്ത​ര​ത്തി​ൽ നി​യ​മം ലം​ഘി​ച്ച് ചൈ​ന​യി​ൽ​നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തു​ന്ന​തു​വ​ഴി ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു ല​ഭി​ക്കേ​ണ്ട നി​കു​തി വ​രു​മാ​നം കു​റ​യു​ന്നെ​ന്നു മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്.

നി​കു​തി വെ​ട്ടി​ക്കു​ന്ന​തി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യും. ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ വി​ല​യേ​ക്കാ​ളും 40-50 ശ​ത​മാ​നം കു​റ​വാ​ണ് ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ വി​ല​യെ​ന്ന് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ത്തി​ലെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് പ​റ​ഞ്ഞു.

വി​ല​ക്കു​റ​വ് മൂ​ലം ചൈ​നീ​സ് ഇ​-കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഷെ​യ്ൻ, ക്ല​ബ് ഫാ​ക്ട​റി, ആ​ലി​ബാ​ബ​യു​ടെ ഇ-​ടെ​യ്‌​ലിം​ഗ് വി​ഭാ​ഗം ആ​ലി​എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ പ്രാ​ധാ​ന്യ​മേ​റി​യി​ട്ടു​ണ്ട്.