മൊ​ബീ​സ്റ്റാ​ർ സി1 ​ഷൈ​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍
മൊ​ബീ​സ്റ്റാ​ർ  സി1 ​ഷൈ​ൻ   സ്മാ​ർ​ട്ട്ഫോ​ണ്‍
Friday, January 25, 2019 4:26 PM IST
വി​യ​റ്റ്നാ​മീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ മൊ​ബീ​സ്റ്റാ​ർ പു​തി​യ സി1 ​ഷൈ​ൻ അ​വ​ത​രി​പ്പി​ച്ചു. വി​ല 6100 രൂ​പ​യാ​ണ്.

താ​ങ്ങാ​വു​ന്ന വി​ല​യി​ൽ സെ​ൽ​ഫി അ​നു​ഭ​വം ഒ​ന്നു​കൂ​ടി ഉ​യ​ർ​ത്തു​ക​യാ​ണ് സി1 ​ഷൈ​ൻ. രാ​ജ്യ​ത്തെ 500ഓ​ളം വി​ത​ര​ണ​ക്കാ​രു​മാ​യി സ​ഹ​ക​ര​ച്ചു​കൊ​ണ്ടാ​ണ് മൊ​ബീ​സ്റ്റാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മി​ക​ച്ച വി​ൽ​പ്പ​നാ​ന​ന്ത​ര സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 1000 സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളും ക​ന്പ​നി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

8എം​പി സെ​ൽ​ഫി കാ​മ​റ, 13 എം​പി​യാ​ണ് പി​ൻ കാ​മ​റ. ഓ​ട്ടോ ഫോ​ക്ക​സ് ഫ്ളാ​ഷോ​ടു കൂ​ടി​യ കാ​മ​റ, 13.5 സെ​ന്‍റീ​മീ​റ്റ​ർ ഫൂ​ൾ വ്യൂ ​ഡി​സ്പ്ലേ സ്ക്രീ​ൻ, ഫേ​ഷ്യ​ൽ അ​ണ്‍​ലോ​ക്ക്, വ​ർ​ധി​പ്പി​ക്കാ​വു​ന്ന 128 ജി​ബി സ്റ്റോ​റേ​ജ്, 3000എം​എ​എ​ച്ച് ബാ​റ്റ​റി, ഇ​ര​ട്ട ഹൈ​ബ്രി​ഡ് സിം ​സ്ലോ​ട്ട് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്. 16ജി​ബി റോ-2​ജി​ബി റാം ​എ​ന്നി​ങ്ങ​നെ ഉ​പ​ക​ര​ണം ല​ഭ്യ​മാ​ണ്.


റി​ല​യ​ൻ​സ് ജി​യോ​യു​മാ​യി ചേ​ർ​ന്ന് മൊ​ബീ​സ്റ്റാ​ർ ഓ​ഫ​റു​ക​ളു​മു​ണ്ട്. ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മൊ​ബീ​സ്റ്റാ​റി​ന്‍റെ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 2200 രൂ​പ​യു​ടെ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ണ്ട്. നീ​ല, ഗോ​ൾ​ഡ്, സ്പേ​സ് ഗ്രേ ​നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.