വ​ഴി​തെ​റ്റി​ക്കു​മോ ഗൂ​ഗി​ൾ മാ​പ്സ്
വ​ഴി​തെ​റ്റി​ക്കു​മോ ഗൂ​ഗി​ൾ മാ​പ്സ്
Saturday, February 23, 2019 2:40 PM IST
നി​ങ്ങ​ൾ പു​തി​യൊ​രു ന​ഗ​ര​ത്തി​ൽ എ​ത്തി​പ്പെ​ട്ടാ​ൽ മി​ക്ക​വാ​റും വ​ഴി​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ടി​വ​രും- വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച്. എ​ന്നാ​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ കൈ​യി​ലു​ള്ള​വ​ർ​ക്ക് വ​ഴി ക​ണ്ടു​പി​ടി​ക്കാ​ൻ ഒ​രെ​ളു​പ്പ​വ​ഴി​യു​ണ്ട്- ഗൂ​ഗി​ൾ മാ​പ്സ്. ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള, താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വേ​ഗ​ത​യു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ആ​പ്പ് പ​ല​പ്പോ​ഴും വ​ലി​യ സ​ഹാ​യ​മാ​ണ്. നി​ങ്ങ​ൾ എ​വി​ടെ നി​ൽ​ക്കു​ന്നു എ​ന്ന് ആ​പ്പ് ത​നി​യേ ക​ണ്ടെ​ത്തും, പോ​കേ​ണ്ട സ്ഥ​ലം സെ​ർ​ച്ച് ചെ​യ്താ​ൽ അ​ങ്ങോ​ട്ടു​ള്ള ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ വ​ഴി മാ​പ്പി​ൽ കാ​ണി​ക്കു​ക​യും ചെ​യ്യും. ഇ​ട​ത്തോ​ട്ടു തി​രി​യൂ, വ​ല​ത്തോ​ട്ടൂ പോ​കൂ എ​ന്നൊ​ക്കെ​യു​ള്ള ശ​ബ്ദ​നി​ർ​ദേ​ശ​ങ്ങ​ളും ഗൂ​ഗി​ൾ മാ​പ്സ് ന​ൽ​കും. കൂ​ളാ​യി പോ​കേ​ണ്ട സ്ഥ​ല​ത്തെ​ത്താം.

ഇ​തു​വ​രെ വ​ള​രെ ശ​രി​യാ​ണ്. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്ത് വാ​യി​ച്ച ചി​ല വാ​ർ​ത്ത​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഗൂ​ഗി​ൾ മാ​പ്സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് മൂ​ന്നാ​റി​ലേ​ക്കു പോ​യ​വ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു, കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു പോ​യ​വ​ർ മ​ല​പ്പു​റ​ത്തെ​ത്തി, ഒ​രി​ട​ത്തെ​ത്തി​യ​പ്പോ​ൾ വ​ഴി അ​വി​ടെ അ​വ​സാ​നി​ച്ചു തു​ട​ങ്ങി​യ​വ കാ​ണി​ക്കു​ന്ന​ത് വ​ഴി​തെ​റ്റി​ക്കു​ന്ന ഗൂ​ഗി​ൾ മാ​പ്സി​നെ​യാ​ണ്.

ഗോ​വ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വ​ന്ന വാ​ർ​ത്ത​കൂ​ടി കേ​ൾ​ക്കാം. അ​വി​ടെ പ്ര​ശ​സ്ത​മാ​യ ബാ​ഗ ബീ​ച്ചി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ഒ​രു ബാ​ന​ർ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാണത്രേ പ്ര​ദേ​ശ​വാ​സി​ക​ൾ. അ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്- നി​ങ്ങ​ളെ ഗൂ​ഗി​ൾ മാ​പ്സ് പ​റ്റി​ച്ച​താ​ണ്. ഈ ​വ​ഴി​യി​ലൂ​ടെ പോ​യാ​ൽ ബാ​ഗ ബീ​ച്ചി​ൽ എ​ത്തി​ല്ല. തി​രി​ച്ചു​പോ​യി ഇ​ട​ത്തോ​ട്ടു തി​രി​യു​ക, അ​വി​ടെ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മു​ന്നോ​ട്ടു പോ​യാ​ൽ ബാ​ഗ ബീ​ച്ചി​ൽ എ​ത്താം.

ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നും സ​മാ​ന​മാ​യ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. സൂ​ക്ഷി​ച്ചു​പ​യോ​ഗി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യാ​നു​ള്ള​ത്.

പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ?

വ്യ​ത്യ​സ്ത​മാ​യ സ്രോ​ത​സു​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൗ​ഡ്-​സോ​ഴ്സ്ഡ് പ്ലാ​റ്റ്ഫോ​മാ​ണ് ഗൂ​ഗി​ൾ മാ​പ്സ്. ത​ത്സ​മ​യ ട്രാ​ഫി​ക് ഡാ​റ്റ​യ്ക്കാ​യി ജി​പി​എ​സ് ഉ​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ളെ​യാ​ണ് ഗൂ​ഗി​ൾ മാ​പ്സ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള വ​ഴി​ക​ൾ മാ​പ്പി​ൽ ചു​വ​ന്ന നി​റ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക. ലോ​ക​മെ​ന്പാ​ടു​മാ​യി ഒ​ട്ടേ​റെ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്രൊ​വൈ​ഡ​ർ​മാ​രു​മാ​യി ഗൂ​ഗി​ളി​ന് സ​ഹ​ക​ര​ണ​മു​ണ്ട്. ലോ​ക്ക​ൽ ഗൈ​ഡു​ക​ൾ, മാ​പ്പ് നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളു​മാ​യി മാ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഗൂ​ഗി​ൾ പ​രി​ശ്ര​മി​ക്കു​ന്നു.