ബിഎസ്എൻഎലും ഉപയോക്താക്കളെ കൊള്ളയടിക്കുന്നു
കോ​ട്ട​യം: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ വ​ര​വി​നു മു​ന്പ് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ണം കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. അ​ന്ന്, നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​ന്പ​നി​യാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) കൊ​ള്ള​യ​ടി പ​ഴി കേ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​തെ ചെ​റി​യ തോ​തി​ൽ ബി​എസ്എ​ൻ​എ​ൽ പ​ണം വ​ലി​ക്കു​ന്നു​ണ്ട്. ഡാ​റ്റ അ​ഥ​വാ ജി​പി​ആ​ർ​എ​സ് ഉ​പ​യോ​ഗി​ച്ചു എ​ന്ന് കാ​ണി​ച്ച് ദി​വ​സേ​ന പ​ല ത​വ​ണ​ക​ളാ​യി പ​ത്തു പൈ​സ വീ​ത​മാ​ണ് പ്ര​ധാ​ന ബാ​ല​ൻ​സി​ൽ​നി​ന്ന് ബി​എ​സ്എ​ൻഎ​ൽ വ​ലി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് ഒ​രു ദി​വ​സം 50 പൈ​സ​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത ഡാ​റ്റ​യ്ക്ക് ബി​എ​സ്എ​ൻ​എ​ൽ പി​ടി​ച്ചു​വാ​ങ്ങു​ന്നു​ണ്ട്.

സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ൾ 4ജി ​ഡാ​റ്റ​യ്ക്കൊ​പ്പം സൗ​ജ​ന്യ സം​സാ​ര​സ​മ​യ​വും ന​ല്കു​ന്ന​തി​നാ​ൽ പ​ല​രും സെ​ക്ക​ൻ​ഡ​റി ക​ണ​ക്‌​ഷ​ൻ ആ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​റു​മി​ല്ല. എ​ന്നാ​ൽ, ഡാ​റ്റ ഉ​പ​യോ​ഗി​ച്ചു എ​ന്ന് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ല്കി​യാ​ണ് പ​ത്തു പൈ​സ​യോ​ളം ഒ​രു ത​വ​ണ ഈ​ടാ​ക്കു​ന്ന​ത്. ഫീ​ച്ച​ർ​ഫോ​ണു​ക​ളി​ൽ​നി​ന്നു​പോ​ലും ഇ​ത്ത​ര​ത്തി​ൽ പ​ണം പോ​കു​ന്നു​ണ്ടെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ വ​സ്തു​ത. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെയറി​ൽ വി​ളി​ച്ചാ​ൽ നി​ങ്ങ​ൾ ഡാ​റ്റ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ക. ഡാ​റ്റ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ൽ മൊ​ബൈ​ൽ​ഫോ​ണി​ന്‍റെ ത​ക​രാ​റാ​കു​മെ​ന്ന മ​റു​പ​ടി ന​ല്കി ഒ​ഴി​വാ​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ​ല​രും പ​റ​യു​ന്നു.


അ​ടു​ത്തി​ടെ, 4ജി ​നെ​റ്റ്‌​വ​ർ​ക്ക് എ​ന്ന പേ​രി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സി​മ്മു​ക​ൾ 4ജി​യി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​റി​യ തു​ക​ക​ൾ പി​ടി​ച്ചു​തു​ട​ങ്ങി​യ​ത്.
1.75 ല​ക്ഷം ജീ​വന​ക്കാ​രു​ള്ള ബി​എ​സ്എ​ൻ​എ​ലി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം മു​ട​ങ്ങി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. വ​രു​മാ​നം കു​റ​ഞ്ഞ​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ത​ങ്ങ​ളെ പി​ഴി​യു​ക​യാ​ണോ എ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ലി​നോ​ട് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ചോ​ദി​ക്കാ​നു​ള്ള​ത്. ഇ​നി​യും ഈ ​പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ ക​ണ​ക‌്‌​ഷ​ൻ ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.

ഐബിൻ കാണ്ടാവനം