പാലക്കാട്: കേരളത്തിലെ മതസൗഹാർദം തകർക്കാനുള്ള ആസൂത്രിതനീക്കമാണ് പുതുശേരിയിൽ കരോൾസംഘത്തിനു നേരേയുണ്ടായ അക്രമത്തിലൂടെ പുറത്തുവന്നതെന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ.
തെരഞ്ഞെടുപ്പിൽ ക്രിസ്തീയസമൂഹത്തിൽനിന്നു ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ അക്രമം. സമൂഹത്തിൽ ഭയാശങ്ക വിതറി ക്രിസ്തീയസമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ കോണ്ഗ്രസ് ജനകീയമായി പ്രതിരോധിക്കും. അക്രമത്തിനുപിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്നു വ്യക്തമായ സാഹചര്യത്തിൽ അവരെ പുറത്താക്കാൻ പാർട്ടിനേതൃത്വം തയാറാകണം.
ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തങ്കപ്പൻ ആവശ്യപ്പെട്ടു.
Tags : religious harmony RSS-BJP A. Thankappan Palakkad Carols association attack