x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ൾ​ഫി​ൽ സം​ഘ​ർ​ഷം ക​ന​ക്കു​ന്നു; ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: November 20, 2026 07:18 PM IST | Updated: November 20, 2026 07:18 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി. എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ​യും സ​ർ​വീ​സു​ക​ളാ​ണ് 24 വ​രെ നി​ർ​ത്തി​വെ​ച്ച​ത്. അ​തേ​സ​മ​യം റി​യാ​ദ്, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ൾ 30 വ​രെ റ​ദ്ദാ​ക്കി​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് 24 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​തി​നും യാ​ത്രാ തീ​യ​തി മാ​റ്റു​ന്ന​തി​നും റീ-​ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.

അ​തി​നി​ടെ യ​മ​നി​ലെ ഹൂ​തി വി​മ​ത​രും സൗ​ദി സ​ഖ്യ​സേ​ന​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണ്. റി​യാ​ദി​ലെ കിം​ഗ് അ​ബ്ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്ട് ട​വ​റി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ അ​പ​ല​പി​ച്ചു. സൗ​ദി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. സൗ​ദി​യെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ തി​രി​ച്ച​ടി ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ദി സ​ഖ്യ​സേ​ന. 

ഹൂ​തി​ക​ളു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ സം​ഭ​ര​ണ​ശാ​ല​ക​ൾ, ഡ്രോ​ൺ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 60 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​താ​യി സ​ഖ്യ​സേ​ന അ​റി​യി​ച്ചു. ഇ​തി​നി​ടെ അ​മേ​രി​ക്ക​യ്ക്ക് വീ​ണ്ടും ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ര​ണ്ട് മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ടാ​ങ്ക​റു​ക​ൾ കൂ​ടി സ്ഫോ​ട​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു.

Tags : TravelAlert AirIndia JeddahFlights FlightCancellation AirIndiaExpress SaudiArabia

Recent News

Corehub Up