"ജീ​വി​ത ശൈ​ലി​ക​ളും ആ​രോ​ഗ്യ​വും' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, October 15, 2018 11:03 PM IST
കു​വൈ​ത്ത്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കു​വൈ​ത്ത് ) മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ജീ​വി​ത ശൈ​ലി​ക​ളും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ അ​മീ​രി ഹോ​സ്പി​റ്റ​ൽ ഡെ​ന്‍റ​ൽ സ​ർ​ജ​ൻ, ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ൻ സു​ദീ​ർ​ഘ​മാ​യ ക്ലാ​സെ​ടു​ത്തു. പ്ര​വാ​സി​ക​ൾ ജി​വി​ത ശൈ​ലി​ക​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യം ആ​ണെ​ന്നും വ​ള​രെ സ​ർ​വ​സാ​ധാ​ര​ണ​മാ​യ എ​ന്നാ​ൽ ല​ളി​ത​വു​മാ​യ ശീ​ല​ങ്ങ​ളി​ലൂ​ടെ കാ​ൻ​സ​ർ, ടെ​ൻ​ഷ​ൻ, ല​ഹ​രി എ​ന്നി​വ​യി​ൽ നി​ന്നും മു​ക്ത​മാ​വാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന പ്ര​ഭാ​ഷ​ണം സ​ദ​സി​നു പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ധി​കം അ​റി​വു ന​ൽ​കാ​ൻ പ്രാ​പ്ത​മാ​യി​രു​ന്നു​വെ​ന്ന് കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ കാ​യം​കു​ളം അ​റി​യി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, ട്ര​ഷ​റ​ർ ലെ​നീ​ഷ്, കോ​ർ അ​ഡ്മി·ാ​രാ​യ റെ​ജി ചി​റ​യ​ത്ത്, മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, ര​വി പാ​ങ്ങോ​ട് , പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ കൂ​ടെ​യാ​യ കോ​ർ അ​ഡ്മി​ൻ റ​ഷീ​ദ് പു​തു​ക്കു​ള​ങ്ങ​ര , വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ന​ജ​രാ​ജ​ൻ, വ​നി​താ വേ​ദി സെ​ക്ര​ട്ട​റി അം​ബി​ക മു​കു​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ വ​തു​കാ​ട​ൻ പ്ര​സ​ന്ന​ൻ എം​കെ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​മി​നാ​റി​ന് സ​മാ​ന്ത​ര​മാ​യി അം​ഗ​ത്വ കാ​ന്പ​യി​നും അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ