പാ​ത്രി​യാ​ർ​ക്കി​സ് ബാ​വ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Monday, November 12, 2018 11:59 PM IST
ദു​ബാ​യ്: യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ഗോ​ള സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യ്ക്കും സം​ഘ​ത്തി​നും വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സു​റി​യാ​നി സ​ഭ​യ്ക്ക് യൂ​സ​ഫ​ലി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ പ​റ​ഞ്ഞു. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ സ​ഭ​യ്ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു കി​ട്ടി​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ൻ​റെ സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്നും ബാ​വ പ​റ​ഞ്ഞു.

ലോ​ക​സ​മാ​ധാ​ന​ത്തി​നും മ​ത​സൗ​ഹാ​ർ​ദ​ത്തി​നും പ​രി​ശു​ദ്ധ ബാ​വ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വ​ലി​യ പ​ങ്കാ​ണു വ​ഹി​ക്കു​ന്ന​തെ​ന്നു യൂ​സ​ഫ​ലി പ​റ​ഞ്ഞു. പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് സാ​ക്കാ പ്ര​ഥ​മ​ൻ ബാ​വ​യി​ൽ നി​ന്ന് സ​ഭ​യു​ടെ ’ക​മാ​ൻ​ഡ​ർ’ പ​ദ​വി ഏ​റ്റു​വാ​ങ്ങി​യ​തു ശ്രേ​ഷ്ഠ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ബാ​വ​യു​ടെ​യും സം​ഘ​ത്തി​ൻ​റെ​യും ബ​ഹു​മാ​നാ​ർ​ഥം യൂ​സ​ഫ​ലി ഉ​ച്ച​വി​രു​ന്നു ന​ൽ​കി. ബാ​വ​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഐ​സ​ക്ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്, ദാ​നി​യേ​ൽ മാ​ർ ക്ലി​മി​സ്, ന​ഥാ​നി​യേ​ൽ മാ​ർ ബ​ർ​ത്ത​ലോ​മി​യോ​സ്, യു​എ​ഇ മേ​ഖ​ല സെ​ക്ര​ട്ട​റി പൗ​ലോ​സ് കോ​റെ​പ്പി​സ്കോ​പ്പ, ലു​ലു എ​ക്സ്ചേ​ഞ്ച് സി​ഇ​ഒ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.