സാഹിത്യോത്സവ് -2018: ബ്രോഷർ പ്രകാശനം ചെയ്തു
Tuesday, December 4, 2018 8:49 PM IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാ സാഹിത്യ മൽസരമായ കലാലയം സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ദേശീയ സാഹിത്യോത്സവ് 2019 ജനുവരി 4 ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. സാഹിത്യോൽസവിന്‍റെ ബ്രോഷർ പ്രകാശനം ടി. വി. എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദർ അലി ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിക്ക് നൽകി നിർവഹിച്ചു .

30 വയസു വരേയുള്ള മലയാളികൾക്ക് തങ്ങളുടെ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കാനും ഉള്ള തുറന്ന അവസരമാണ് കലാലയം സാംസ്കാരിക വേദി ഒരുക്കുന്നത്. യൂണിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ തലങ്ങളിലായി കിഡ്സ്, പ്രൈമറി ,ജൂണിയർ, സെക്കൻഡറി ,സീനിയർ, ജനറൽ എന്നീ 6 വിഭാഗങ്ങളായാണ് മൽസരങ്ങൾ. കലാ സാഹിത്യ രംഗത്തെ പ്രമുഖർ വിധികർത്താക്കളായെത്തും. നാഷണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾക്ക് ജിസിസി തലത്തിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നത് ഈ വർഷത്തെ സാഹിത്യോത്സവിന്‍റെ മാറ്റ് വർധിപ്പിക്കുന്നു.

ആർഎസ് സി യൂണിറ്റ് കമ്മിറ്റി മുഖേന രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. രജിസ്ട്രേഷന് 51584188, 55344665, 99250 916 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ