എസ്എൻഡിപി യോഗം ദുബായ് യൂണിയൻ യുഎഇ ദേശിയ ദിനമാഘോഷിച്ചു
Wednesday, December 5, 2018 8:51 PM IST
ദുബായ്: എസ് എൻ ഡി പി യോഗം ദുബായ് യൂണിയൻ നാല്പത്തേഴാമത് യുഎഇ ദേശിയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ രണ്ടിന് സബീൽ പാർക്കിൽ സംഘടിപ്പിച്ച എസ്എൻ നാഷണൽ ഡേ മീറ്റ് വ്യത്യസ്തമായ കലാ, കായിക പരിപാടികൾകൊണ്ടും അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

എസ്എൻഡിപി യോഗം യുഎഇ ചെയർമാൻ എം.കെ. രാജനും യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാറും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കലാ, കായിക മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ കൺവീനർ സാജൻ സത്യ , ഷാജി രാഘവൻ , ദിലീപ്, സുചീന്ദ്ര ബാബു, ഉഷ ശിവദാസൻ എന്നിവർ നൽകി.

ലേഡീസ് വിംഗ് ചെയർപേഴ്സൺ ശീതള ബാബു,കൺവീനർ മിനി ഷാജി ,യൂത്ത് വിംഗ് അംഗങ്ങളായ ആര്യൻ, ശ്രാവൺ സുരേഷ് ,ദീപിക ശിവദാസ് , ശാഖ ഭാരവാഹികളായ മനോജ്, രാജു കൈലാസം, ചെറുന്നിയൂർ സജീവ്, രാകേഷ് കടയ്ക്കാവൂർ ,നിസാൻ ആറ്റിങ്ങൽ , റോഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള