ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച
Thursday, February 14, 2019 10:44 PM IST
ദു​ബാ​യ്: യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹി​ഷ്ണു​താ വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നി​ന് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ഡോ. ​ശ​ശി ത​രൂ​ർ എം.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

’വ​ള​ർ​ച്ച​യു​ടെ​യും, സ​ഹി​ഷ്ണു​ത​യു​ടേ​യും പു​തി​യ അ​ധ്യാ​യം തു​റ​ന്ന് കൊ​ണ്ട് മാ​റു​ന്ന ഇ​ന്ത്യ​യെ​ന്ന വി​ഭാ​വ​ന’ (Re-imagining India : A new era of inclusive growth and tolerance) എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

ഇ​ട​വ​ക വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം, സ​ഹ വി​കാ​രി ഫാ. ​സ​ജു തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റീ ബി​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബാ​ബു​ജി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വി​വ​ര​ങ്ങ​ൾ​ക്ക് 04337 11 22.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള