കു​വൈ​റ്റ് അ​മീ​ർ ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു
Wednesday, May 12, 2021 2:29 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജ​ബീ​ർ അ​ൽ സ​ബ ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ നി​വാ​സി​ക​ൾ​ക്കും ഗ​ൾ​ഫ് ഭ​ര​ണാ​ധി​ക​ൾ​ക്കും ഗ​ൾ​ഫി​ലെ എ​ല്ലാ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ഈ​ദ് അ​ൽ ഫി​ത്ത​ർ ആ​ശം​സി​ച്ച അ​മീ​ർ പു​തി​യ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ദേ​ശീ​യ താ​ൽ​പ​ര്യ​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ക​ർ​മ​രം​ഗ​ത്തു​ള്ള​വ​ർ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്നും ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച മു​ന്ന​ണി പോ​രാ​ളി​ക​ളെ രാ​ജ്യം എ​ന്നും ഓ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൽ ഈ​ദ് ഫി​ത്ത​റി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ