ഡോ. ​അ​ബ്ദു​ൽ​ഹ​കീം അ​സ്ഹ​രി​ക്ക് സ്വീ​ക​ര​ണം
Thursday, May 1, 2025 1:32 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: എ​സ്‌​വൈ​എ​സ് കേ​ര​ള പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്ന ഡോ. ​എ.​പി. അ​ബ്ദു​ൽ​ഹ​ക്കീം അ​സ്ഹ​രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​ൻ ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് പ്രൈം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റി​ലെ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ഇ​തു സം​ബ​ന്ധ​മാ​യി ചേ​ർ​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ശു​ക്കൂ​ർ മൗ​ല​വി, അ​ബ്ദു​ൽ​അ​സീ​സ് സ​ഖാ​ഫി, അ​ബൂ മു​ഹ​മ്മ​ദ്‌, നൗ​ഷാ​ദ് ത​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഷ​മീ​ർ മു​സ്‌​ലി​യാ​ർ സ്വാ​ഗ​ത​വും ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.