കെഎംസിസി മ​സ്ക​റ്റ് റു​സൈ​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, May 15, 2018 11:08 PM IST
മ​സ്ക​റ്റ്: റു​സൈ​ൽ ഏ​രി​യാ കെഎംസിസിയു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​ഹെ​യി​ൽ അ​ബി വാ​ക്ക​സ് മ​സ്ജി​ദ് ഹാ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ഷ്റ​ഫ് മു​തു​വ​ന​യെ പ്ര​സി​ഡ​ന്‍റാ​യും സ​യ്ദ് ശി​വ​പു​ര​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, കോ​ട്ട​ക്ക​ൽ ഇ​സ്ഹാ​ക്കി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളായി നാ​സ​ർ​ചോ​ല​യി​ൽ, ത്വ​ൽ​ഹ​ത്ത്, റി​യാ​സ് വി.​എം, ഷ​മീ​ർ യാ​സി​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷം​ഷീ​ർ കീ​ച്ചേ​രി, ഇ​മ്രാ​ൻ, ഫ​സ​ലു, റ​ഷീ​ദ്.​പി.​എം (സെ​ക്ര​ട്ട​റി​മാ​ർ) കേ​ന്ദ്ര കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി 11 പേ​രെ​യും എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ​മാ​രാ​യി 20 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​മീ​ൻ ഉ​ദ്ഘ​ടാ​നം നി​ർ​വ​ഹി​ച്ചു. കു​ന്നു​മ്മ​ൽ ഖാ​ലി​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ റ​മ​ദാ​നി​ൽ വി​പു​ല​മാ​യ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നോ​ന്പു​തു​റ​യും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം