പ്രതിഭാധനനായ കലാകാരൻ; ഷാജി എൻ. കരുണിനെ അനുസ്മരിച്ച് കൈരളി ഫുജൈറ
Wednesday, April 30, 2025 4:01 PM IST
ഫുജൈറ: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തിയ കലാകാരനുമായിരുന്നു ഷാജി എൻ. കരുൺ എന്ന് ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ പറഞ്ഞു.