ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന് ​ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്ക് പു​ണ്യ​വാ​ള​ന്‍റെ പാ​ദ സ്പ​ർ​ശ​മേ​റ്റ ഇ​ട​മാ​ണ് ക്രോ​ഗ് പാ​ട്രി​ക് മ​ല. തീ​ർ​ഥാ​ട​നം രാ​വി​ലെ ഒന്പതിന് അ​ടി​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും.

സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, നാ​ഷ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ, റീ​ജ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ, മ​റ്റു വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷ​മാ​ണ് അ​ടി​വാ​ര​ത്തി​ൽ നി​ന്നും മ​ല​ക​യ​റ്റം ആ​രം​ഭി​ക്കു​ന്ന​ത്.


ത്യാ​ഗ​പൂ​ർ​ണവും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് പു​ണ്യ​വാ​ള​ന്‍റെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹം തേ​ടു​വാ​നാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്രോ​ഗ് പാ​ട്രി​ക്ക് മ​ല​നി​ര​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഡ​ബ്ലി​നി​ൽ നി​ന്നും ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ബ​സ് സീ​റ്റ് ബു​ക്ക് ചെ​യ്ത് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​റ്റ് പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തെ​യോ/ട്ര​സ്റ്റി​മാ​ർ/പാ​രി​ഷ് ക​മ്മി​റ്റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ട​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി സെ​ബാ​സ്റ്റ്യ​ൻ - 08944 88895, ജി​ത്തു മാ​ത്യു - 08706 19820.