കേരള സമാജം ഫ്രാങ്ക്ഫർട്ട് വാർഷികാഘോഷം 21ന്
ജോസ് കുമ്പിളുവേലിൽ
Tuesday, June 10, 2025 4:39 PM IST
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55-ാം വാർഷികാഘോഷം ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ബോൺഹൈമിൽ ഈ മാസം 21ന് വൈകുന്നേരം 3.30ന് നടക്കും.
ലളിതമായ ചടങ്ങുകളോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരള സംസ്കാരം വിളിച്ചോതുന്ന നൃത്തശിൽപവും തുടർന്ന് ശാസ്ത്രീയ നൃത്തങ്ങളും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈൻ ബാൻഡിന്റെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.
കേരള സമാജത്തിന്റെ അംഗങ്ങളെയും പൂർവകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ജൂബിലി ആഘോഷം എന്ന പ്രത്യേകത കണക്കിലെടുത്ത് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
18 വയസിൽ താഴെയുള്ള കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. എങ്കിലും ഓൺലൈൻ സൗജന്യ ടിക്കറ്റ് എടുക്കണം. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
വിലാസം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main.
വിവരങ്ങള്‍ക്ക്: സെക്രട്ടറി - ഹരീഷ് പിള്ള: 017634920293, പ്രസിഡന്റ് - ദിപിൻ പോൾ: 017655416756, മെയിൽ: keralasamajamfrankfurt@gmail.com.